|    Jul 18 Wed, 2018 2:32 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ദാവൂദ് ഭീഷണിപ്പെടുത്തി : ഡമാനിയ

Published : 24th September 2017 | Posted By: fsq

 

മുംബൈ: പാകിസ്താന്‍ നമ്പറില്‍ നിന്ന് ദാവൂദ് ഭീഷണിപ്പെടുത്തുന്നതായി സാമൂഹികപ്രവര്‍ത്തക അഞ്ജലി ഡമാനിയ. ബിജെപി നേതാവ് ഏക്‌നാഥ് ഖദ്‌സെക്കെതിരേ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഫോണ്‍ സന്ദേശം ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവര്‍ വകോല പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലിസ് ഇവരുടെ വീട്ടിലെത്തി മൊഴിയെടുത്തു. രാത്രി 12.33ഓടെയാണു തനിക്ക് ഫോണ്‍ സന്ദേശം വന്നതെന്നും പാകിസ്താന്റെ കോഡ് ആയ +92 ആയിരുന്നു നമ്പറിന്റെ തുടക്കത്തില്‍ എന്നും അഞ്ജലി പറഞ്ഞു. തനിക്കെതിരേ അശ്ലീല പരാമര്‍ശം നടത്തിയതിന് മുന്‍ ബിജെപി മന്ത്രിയായിരുന്ന ഖദ്‌സെയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് അഞ്ജലി പോലിസില്‍ പരാതി നല്‍കിയത്. എന്നാല്‍ അഞ്ജലിയുടെ ആരോപണങ്ങള്‍ ഖദ്‌സെ നിഷേധിച്ചിരുന്നു. ഫോണ്‍ ഭീഷണി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ അറിയിച്ചതായും ഇവര്‍ വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss