|    Mar 27 Mon, 2017 6:22 pm

ദാവൂദ് പാകിസ്താനിലെന്ന് യുഎന്‍ സ്ഥിരീകരണം

Published : 23rd August 2016 | Posted By: Navas Ali kn
CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 70

CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 70

അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം പാകിസ്താനിലുണ്ടെന്ന ഇന്ത്യയുടെ ആരോപണം ശരിവെച്ച് ഐക്യരാഷ്ട്രസഭ. ദാവൂദിന്റെ പാകിസ്താനിലെ മേല്‍വിലാസങ്ങളെന്ന് കാണിച്ച് ഇന്ത്യ നല്‍കിയ ഒമ്പതെണ്ണത്തില്‍ ആറെണ്ണം ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു. ദാവൂദിന്റെ താമസവുമായി ബന്ധപ്പെട്ട രേഖകള്‍ പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായുള്ള ചര്‍ച്ചയില്‍ കൈമാറാന്‍ ഒരുവര്‍ഷം മുമ്പ് ഇന്ത്യ തീരുമാനിച്ചിരുന്നു. ചര്‍ച്ച മുടങ്ങിയതോടെയാണ് ഐക്യരാഷ്ട്ര സഭയെ സമീപിച്ചത്. പാകിസ്താനെതിരെ നടപടി വേണമെന്നും ഇന്ത്യ യുഎന്നിനോട് ആവശ്യപ്പെട്ടിരുന്നു. ദാവൂദ് പാകിസ്താനിലാണെന്ന ഇന്ത്യയുടെ വാദം ഇസ്‌ലാമാബാദ് നിരന്തരം നിഷേധിക്കവെയാണ് യുഎന്‍ ഉപരോധ സമിതിയുടെ കണ്ടെത്തല്‍.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day