|    Apr 21 Sat, 2018 10:36 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ദാവൂദ് ഇബ്രാഹീം പാകിസ്താനിലെന്ന് സ്ഥിരീകരണം

Published : 24th August 2016 | Posted By: SMR

യുനൈറ്റഡ് നാഷന്‍സ്: അധോലോക നേതാവ് ദാവൂദ് ഇബ്രാഹീമിന്റെ പാകിസ്താനിലെ മേല്‍വിലാസങ്ങളെന്നു കാണിച്ച് ഇന്ത്യ നല്‍കിയ ഒമ്പതെണ്ണത്തില്‍ ആറെണ്ണം ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു. മൂന്നു വിലാസങ്ങള്‍ തെറ്റാണെന്നു കണ്ടെത്തി പട്ടികയില്‍ നിന്ന് യുഎന്‍ നീക്കി. നീക്കിയ വിലാസങ്ങളിലൊന്ന് പാകിസ്താന്റെ ഐക്യരാഷ്ട്രസഭാ പ്രതിനിധി മലീഹ ലോധിയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ദാവൂദ് പാകിസ്താനിലുണ്ടെന്ന ഇന്ത്യയുടെ വാദത്തെ ശരിവയ്ക്കുന്നതാണ് യുഎന്നിന്റെ സ്ഥിരീകരണം.
ദാവൂദിന്റെ താമസവുമായി ബന്ധപ്പെട്ട രേഖകള്‍ പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായുള്ള ചര്‍ച്ചയില്‍ കൈമാറാന്‍ ഒരു വര്‍ഷം മുമ്പ് ഇന്ത്യ തീരുമാനിച്ചിരുന്നു. ചര്‍ച്ച മുടങ്ങിയതോടെയാണ് ഇന്ത്യ ഐക്യരാഷ്ട്രസഭയെ സമീപിച്ചത്. പാകിസ്താനെതിരേ നടപടി വേണമെന്നും ഇന്ത്യ യുഎന്നിനോട് ആവശ്യപ്പെട്ടിരുന്നു. ദാവൂദ് പാകിസ്താനിലാണെന്ന ഇന്ത്യയുടെ വാദം ഇസ്‌ലാമാബാദ് നിരന്തരം നിഷേധിക്കവെയാണ് യുഎന്‍ ഉപരോധ സമിതിയുടെ കണ്ടെത്തല്‍. സ്ഥിരമായി താമസം മാറുന്ന ദാവൂദ് പാകിസ്താനിലുണ്ടെന്നും പാക് സുരക്ഷാ ഏജന്‍സികളാണ് ഇയാളെ സംരക്ഷിക്കുന്നതെന്നുമാണ് ഇന്ത്യയുടെ ആരോപണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss