|    Jan 22 Sun, 2017 1:24 pm
FLASH NEWS

ദാവൂദുമായി മോദി കൂടിക്കാഴ്ച നടത്തി: അഅ്‌സംഖാന്‍

Published : 7th February 2016 | Posted By: SMR

ലഖ്‌നോ: പ്രധാനമന്ത്രി നരേന്ദ്ര മോദി അധോലോക നേതാവ് ദാവൂദ് ഇബ്രാഹീമുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഉത്തര്‍പ്രദേശ് മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ മുഹമ്മദ് അഅ്‌സംഖാന്‍. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാണ് പ്രധാനമന്ത്രി പാകിസ്താന്‍ സന്ദര്‍ശിച്ചത്. അദ്ദേഹം ദാവൂദിനെയും കണ്ടു. ഇക്കാര്യം മോദി നിഷേധിക്കുന്നുവെങ്കില്‍ താന്‍ തെളിവ് നല്‍കും. കഴിഞ്ഞമാസം 25നാണ് മോദി ശരീഫിനെ കണ്ടത്. ആ സമയം ശരീഫിന്റെ മാതാവ്, ഭാര്യ, പെണ്‍മക്കള്‍, ദാവൂദ് എന്നിവരും സന്നിഹിതരായിരുന്നു-ഖാന്‍ പറഞ്ഞു. അഅ്‌സംഖാനെ വിമര്‍ശിച്ച് ബിജെപി നേതാവ് സുധാംശു മിത്തലും കോണ്‍ഗ്രസ് വക്താവ് ടോം വടക്കനും രംഗത്തെത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക