|    Oct 19 Thu, 2017 10:08 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ദാവൂദുമായി ബന്ധമില്ല : ബിഗ്‌ബോസ് മല്‍സരാര്‍ഥി

Published : 2nd October 2017 | Posted By: fsq

 

മുംബൈ: അധോലോക രാജാവ് ദാവൂദ് ഇബ്രാഹീമുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നു ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ മരുമകന്‍ സുബൈര്‍ ഖാന്‍. ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിലെ മല്‍സരാര്‍ഥിയാണ് സുബൈര്‍. ദാവൂദുമായി ബന്ധമുണ്ടെന്ന വാര്‍ത്ത തന്റെ ജോലിയില്‍ വിപരീതമായ അനുഭവമാണ് ഉണ്ടാക്കിയത്. ബിഗ്‌ബോസിലൂടെ ഈ കാഴ്ചപ്പാട് മാറ്റാനാവുമെന്നു ചലച്ചിത്ര നിര്‍മാതാവായ സുബൈര്‍ പറഞ്ഞു.സാമൂഹികവിരുദ്ധ ഘടകങ്ങള്‍ക്കെതിരേ പോരാടണം. ആരെയും ഭയക്കുന്നില്ല. വിവാഹം കഴിഞ്ഞതുമുതല്‍ താന്‍ വലിയ റിസ്‌കാണ് എടുക്കുന്നത്. എന്നാല്‍, എനിക്ക് അതിനെ ഭയമില്ല. ബിഗ്‌ബോസിന്റെ നിര്‍മാതാക്കള്‍ ആദ്യം വിളിച്ചപ്പോള്‍ ശല്യപ്പെടുത്താന്‍ ആരോ വിളിച്ചതാണെന്നാണ് കരുതിയത്. പിന്നീട് അതു യാഥാര്‍ഥ്യമാണെന്നു മനസ്സിലാക്കി സമ്മതിക്കുകയായിരുന്നു എന്ന് സുബൈര്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക