|    Mar 28 Tue, 2017 7:31 pm
FLASH NEWS

ദാവൂദുമായി ബന്ധം; രണ്ടു മലയാളികള്‍ കൊല്‍ക്കത്തയില്‍ പിടിയില്‍

Published : 10th October 2016 | Posted By: SMR

ന്യൂഡല്‍ഹി: അധോലോകനായകന്‍ ദാവൂദ് ഇബ്രാഹീമുമായി ബന്ധമുണ്ടെന്നാരോപിച്ച് രണ്ടു മലയാളികളെ കൊല്‍ക്കത്തയില്‍ പോലിസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് സംഭവം. അബൂബക്കര്‍ സിദ്ദീഖ് എന്നാണ് പിടിയിലായവരില്‍ ഒരാളുടെ പേര്. ഇയാളുടെ വിശദാംശങ്ങളോ മറ്റേയാളെക്കുറിച്ചുള്ള വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഇവരില്‍നിന്ന് മലയാളത്തിലുള്ള ചില രേഖകളും രണ്ട് 7 എംഎം പിസ്റ്റളുകളും പിടിച്ചെടുത്തു. സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനാലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് കൊല്‍ക്കത്ത സിറ്റി പോലിസിലെ ഗുണ്ടാവിരുദ്ധ വിഭാഗത്തിന്റെ (എആര്‍എസ്) വാദം. ദാവൂദുമായി ബന്ധമുള്ളതിനാല്‍ കേരള പോലിസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന രണ്ടുപേരാണ് ഇവരെന്ന് ബോധ്യപ്പെട്ടതായും പോലിസ് പറഞ്ഞു. പ്രതികളെ കൊല്‍ക്കത്ത പ്രത്യേക ദൗത്യസേനയും സ്‌പെഷ്യല്‍ ബ്രാഞ്ചും ചോദ്യംചെയ്തുവരുകയാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day