|    Jan 19 Thu, 2017 2:26 pm
FLASH NEWS

ദാവൂദിനെതിരേ ജാമ്യമില്ലാ വാറന്റ്

Published : 1st October 2016 | Posted By: SMR

ന്യൂഡല്‍ഹി: വാടകക്കൊലയാളികളെ ഉപയോഗിച്ച് ഹിന്ദുമഹാസഭ നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ അധോലോക നേതാവ് ദാവൂദ് ഇബ്രാഹീമിനും സഹായി ഛോട്ടാ ഷക്കീലിനുമെതിരേ ചീഫ് മെട്രോപൊളിറ്റന്‍ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ലേലത്തില്‍ ദാവൂദ് ഇബ്രാഹീമിന്റെ കാര്‍ വാങ്ങിയ അഖില ഭാരതീയ ഹിന്ദുമഹാസഭ നേതാവ് ചക്രപാണിയെ വധിക്കാന്‍ ക്വട്ടേഷന്‍സംഘത്തെ ചുമതലപ്പെടുത്തിയെന്ന കേസിലാണു നടപടി. കാര്‍ ഗാസിയാബാദില്‍ ചക്രപാണി കത്തിച്ചിരുന്നു. ചക്രപാണിയെ പാഠം പഠിപ്പിക്കാന്‍ ഛോട്ടാ ഷക്കീല്‍ നാലുപേരുമായി ഗൂഢാലോചന നടത്തിയെന്നാണു പോലിസ് റിപോര്‍ട്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക