|    Feb 19 Mon, 2018 7:50 am
FLASH NEWS

ദാറുല്‍ഹുദാ സമ്മേളനം: ദേശീയ പ്രതിനിധി സംഗമം

Published : 21st December 2017 | Posted By: kasim kzm

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റി ബിരുദദാന സമ്മേളനത്തിന്റെ ഭാഗമായി 23 ന് നടത്തുന്ന നാഷണല്‍ ലീഡേഴ്‌സ് സമ്മിറ്റില്‍ പങ്കെടുക്കാനെത്തിയ ദേശീയ പ്രതിനിധകള്‍ ദാറുല്‍ ഹുദാ കാംപസില്‍ ഒത്തുകൂടി. ദാറുല്‍ഹുദാ വിസി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സംഗമം ഉദ്ഘാടനം ചെയ്തു. ദാറുല്‍ഹുദാ സെക്രട്ടറി യു ശാഫി ഹാജി ചെമ്മാട് അധ്യക്ഷത വഹിച്ചു. പിജി ഡീന്‍ കെ സി മുഹമ്മദ് ബാഖവി കിഴിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ വി ടി റഫീഖ് ഹുദവി കടുങ്ങല്ലൂര്‍ പ്രതിനിധികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശം നല്‍കി. ഡോ. മുന്‍കിര്‍ ഹുസൈന്‍ വെസ്റ്റ് ബംഗാള്‍, സി യൂസുഫ് ഫൈസി മേല്‍മുറി, അബ്ദുല്ല ഹാജി ഓമച്ചപ്പുഴ, ഹംസ ഹാജി മൂന്നിയൂര്‍, ബാവ ഹാജി പാലത്തിങ്ങല്‍, ഇബ്‌റാഹീം ഹാജി തയ്യിലക്കടവ്, സിദ്ദീഖ് ഹാജി വെളിമുക്ക്, അലി മൗലവി ഇരിങ്ങല്ലൂര്‍, സി കെ മുഹമ്മദ് ഹാജി, സി എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ്, ജഅഫര്‍ ഹുദവി കൊളത്തൂര്‍ പങ്കെടുത്തു.  ദാറുല്‍ഹുദാ നടപ്പിലാക്കുന്ന വിദ്യഭ്യാസ സംവിധാനങ്ങളെ ഇതര സംസ്ഥാനങ്ങളിലെ വിദ്യഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു കൂടി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വാഴ്‌സിറ്റി ബിരുദദാന സമ്മേളനത്തിന്റെ ഭാഗമായി നാഷണല്‍ ലീഡേഴ്‌സ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss