|    Nov 18 Sat, 2017 5:49 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ദാരിദ്ര്യവും ജലക്ഷാമവും; സംസ്ഥാനത്ത് തരിശിട്ടത് 55258 ഹെക്ടര്‍ ഭൂമി

Published : 6th August 2017 | Posted By: fsq

 

കൊച്ചി: കൃഷി ചെയ്യാമെന്ന് ആഗ്രഹിച്ചിട്ടും പ്രതികൂല കാരണങ്ങളാല്‍ സംസ്ഥാനത്ത് കര്‍ഷകര്‍ തരിശിട്ടത് 55258 ഹെക്ടര്‍ ഭൂമിയാണെന്ന് റിപോര്‍ട്. 2015- 16ലെ അഗ്രിക്കള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപോര്‍ട്ടിലാണ് ഈ കണ്ടെത്തലുള്ളത്. കര്‍ഷകരുടെ കടുത്ത ദാരിദ്ര്യവും ജലക്ഷാമവും കനാലിലും പുഴയിലുമെല്ലാം മണ്ണടിഞ്ഞതാണ് ഇതിന് കാരണമെന്ന് റിപോര്‍ട്ട് പറയുന്നു. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 1.42 ശതമാനമാണ് തരിശിട്ടിരിക്കുന്നത്. ജലക്ഷാമം രൂക്ഷമായ പാലക്കാടാണ് ഏറ്റവും കൂടുതല്‍ ഭൂമി തരിശിട്ടിരിക്കുന്നത്. 16087 ഹെക്ടര്‍. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്ത് തരിശിട്ടിരിക്കുന്നത് 7907 ഹെക്ടറാണ്. തിരുവനന്തപുരം 1072, കൊല്ലം 1691, പത്തനംതിട്ട 3165, ആലപ്പുഴ 2494, കോട്ടയം 2518, ഇടുക്കി 1201, തൃശൂര്‍ 6024, മലപ്പുറം 5332, കോഴിക്കോട് 2832, വയനാട് 763, കണ്ണൂര്‍ 3168, കാസര്‍ഗോഡ് 2160 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്. ഏതാനും വര്‍ഷം കൃഷി ചെയ്‌തെങ്കിലും പിന്നീട് തരിശിട്ടത് 99499 ഹെക്ടര്‍ ഭൂമിയാണ്. അഞ്ച് വര്‍ഷമായി കൃഷി ചെയ്യാത്ത ഭൂമിയേയും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത് കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 2.56 ശതമാനമാണ്. പാലക്കാടാണ് ഇതില്‍ എറ്റവും കൂടുതല്‍. 23641 ഹെക്ടര്‍. ആലപ്പുഴ 13694, എറണാകുളം 12402 എന്നിങ്ങനെയാണ് തൊട്ടുപുറകിലുള്ള ജില്ലകളിലെ കണക്ക്. കേരളത്തിന്റെ മൊത്തം ഭൂവിസ്തൃതി 3886287 ഹെക്ടറാണ്. വനം ഇതിന്റെ 27.83 ശതമാനം അഥവാ 1081509 ഹെക്ടര്‍ വരും. ഇടുക്കി ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം വനമുള്ളത്. ജില്ലയുടെ ഭൂവിസ്തൃതിയുടെ 18.35 ശതമാനം അഥവാ 198413 ഹെക്ടര്‍ വനമാണ്. കെട്ടിടങ്ങള്‍, റോഡ്, കനാല്‍, ബസ്‌സ്റ്റാന്റ്, റെയില്‍വേ, റിസര്‍വോയര്‍ തുടങ്ങിയ കൃഷിയിതര ആവശ്യങ്ങള്‍ക്കായി സംസ്ഥാനത്തിന്റെ ഭൂവിസ്തൃതിയുടെ 11.78 ശതമാനം അഥവാ 434646 ഹെക്ടര്‍ ഭൂമിയാണ്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ ഭൂമി കൃഷിയിതര ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത്. മലകളിലും കുന്നുകളിലുമായതിനാല്‍ കൃഷി ചെയ്യാന്‍ കഴിയാത്ത ഭൂമി 13100 ഹെക്ടറാണെന്നും റിപോര്‍ട്ട് നിരീക്ഷിക്കുന്നു. കാസര്‍ഗോഡ് ജില്ലയില്‍ മാത്രം ഇത്തരത്തിലുള്ള 3588 ഹെക്ടര്‍ ഭൂമിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക