|    Jul 23 Sun, 2017 12:24 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ദാരിദ്ര്യനിര്‍മാര്‍ജനത്തിനു മുന്‍ഗണന നല്‍കണം: കാന്തപുരം

Published : 10th October 2016 | Posted By: SMR

കോഴിക്കോട്: സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷമായെങ്കിലും ദാരിദ്ര്യനിര്‍മാര്‍ജനമെന്ന മുദ്രാവാക്യം പൂര്‍ണമായും നടപ്പില്‍വരുത്താന്‍ നമുക്കു കഴിഞ്ഞിട്ടില്ലെന്നും നാം അതിനു മുന്‍ഗണന നല്‍കണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ പറഞ്ഞു. എസ്‌വൈഎസ് സംസ്ഥാന കമ്മിറ്റിയുടെ ആയിരം വീടുകള്‍ നിര്‍മിച്ചുനല്‍കുന്ന സാന്ത്വനം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ 14 ജില്ലകളിലെയും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെയും ഏറ്റവും പാവപ്പെട്ടവരാണ് ദാറുല്‍ ഖൈര്‍’എന്നു പേരിട്ട ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. വീടുനിര്‍മാണത്തിന്റെ ഒന്നാംഘട്ട സാമ്പത്തികസഹായം  പരിപാടിയില്‍ വിതരണം ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക