|    Mar 25 Sat, 2017 5:24 pm
FLASH NEWS

ദാരിദ്ര്യം: മൂന്ന് മക്കളെ കൊന്ന് ദലിത് യുവതി ജീവനൊടുക്കി

Published : 7th April 2016 | Posted By: SMR

നബറംഗ്പൂര്‍: ഒഡീഷയില്‍ കടുത്ത ദാരിദ്ര്യം മൂലം ദലിത് യു വതി മൂന്നു മക്കളെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി.നബറംഗ്പൂര്‍ ജില്ലയിലെ ഡോംഗരിഗുഡ ഗ്രാമത്തിലാണ് സംഭവം. കുമാരി ഹരിജന്‍ (29) എന്ന യുവതിയാണ് മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം ആത്മഹത്യ ചെയ്തതെന്ന് പോലിസ് സൂപ്രണ്ട് ജഗന്‍ കിഷോര്‍ പറഞ്ഞു. പാര്‍വതി (7), റീന (4) എന്നീ പെണ്‍മക്കളെയും ഒന്നര വയസ്സുള്ള നിലുവിനെയുമാണ് സ് ത്രീ കൊലപ്പെടുത്തിയത്. കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം കുമാരി വീടിന് തീ കൊളുത്തുകയും സ്വയം വിഷം കഴിക്കുകയും ചെയ്തു.
വീട്ടില്‍നിന്ന് പുക ഉയരുന്നതു കണ്ട നാട്ടുകാര്‍ അമ്മയെയും കുട്ടികളെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവതിയുടെ ഭര്‍ത്താവ് ധനിരാം ഹരിജന്‍ ഛത്തീസ്ഗഡിലെ ബസ്തറില്‍ കൂലിപ്പണിക്കാരനാണ്.

 

 

 

(Visited 56 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക