|    Sep 26 Wed, 2018 8:51 am
FLASH NEWS
Home   >  Editpage  >  Second edit  >  

ദാരിദ്ര്യം ഒരു കുറ്റമാണോ?

Published : 15th August 2018 | Posted By: kasim kzm

ഇന്ന് സ്വാതന്ത്ര്യത്തിന്റെ 71ാം പിറന്നാള്‍. അര്‍ധരാത്രിയില്‍ നമുക്കു കിട്ടിയ സ്വാതന്ത്ര്യം ഒരു രാഷ്ട്രീയ സ്വപ്‌നത്തിന്റെ സാക്ഷാല്‍ക്കാരമായിരുന്നുവോ എന്ന് ഉറപ്പില്ല. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരുമായി മാറുന്ന വ്യവസ്ഥിതി നിലനില്‍ക്കുന്നിടത്തോളം സ്വാതന്ത്ര്യം അയഥാര്‍ഥമായി തുടരുക തന്നെ ചെയ്യും. ഈ അര്‍ഥശൂന്യത തുറന്നു കാണിക്കുന്ന ഒരു വിധിപ്രഖ്യാപനം ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഡല്‍ഹി ഹൈക്കോടതി നടത്തുകയുണ്ടായി. 1959 മുതല്‍ 20ലേറെ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന യാചനാ നിരോധന നിയമം ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. യാചനയെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായി വ്യാഖ്യാനിക്കുന്ന ഈ നിയമം വാസ്തവത്തില്‍ യാചനയെ വസ്തുനിഷ്ഠമായും കൃത്യമായും നിര്‍വചിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. തെരുവുകളില്‍ പാട്ടും ആട്ടവുമായും മറ്റും ഭിക്ഷയാചിച്ച് ജീവിക്കുന്ന ഒരുകൂട്ടമാളുകള്‍ എന്ന നിര്‍വചനം വസ്തുനിഷ്ഠമാവുന്നില്ല. എന്തുകൊണ്ടാണ് രാജ്യത്തെ പൗരന്മാരില്‍ ഒരു വിഭാഗത്തിന് മറ്റുള്ളവരുടെ നേരെ കൈ നീട്ടേണ്ടിവരുന്നത്? ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും ലഭിക്കാത്തതുകൊണ്ടല്ലേ? അതവര്‍ക്ക് ലഭ്യമാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമല്ലേ? അപ്പോള്‍ ആരാണ് യഥാര്‍ഥ കുറ്റവാളി?

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss