|    Oct 17 Tue, 2017 8:48 pm
FLASH NEWS
Home   >  Kerala   >  

ദാമോദരന് പരസ്യ പിന്തുണയുമായി മുഖ്യമന്ത്രി

Published : 14th July 2016 | Posted By: mi.ptk

PINARAYI_VIJAYAN_10561f

തിരുവനന്തപുരം: ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി ഹാജരായ മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ അഡ്വ.എംകെ ദാമോദരന് പരസ്യ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിഫലം വാങ്ങിയല്ല ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേശകനായി പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ കേസുകള്‍ ഏറ്റെടുക്കുന്നതില്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. ഏത് ഏറ്റെടുക്കണം ഏത് തള്ളണം എന്ന് അദ്ദേഹത്തിന് തീരുമാനിക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ ഹാജരായ വിഷയം സബ്മിഷനിലൂടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് നിയമസഭയില്‍ ഉന്നയിച്ചത്. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രി പരസ്യ പിന്തുണ പ്രഖ്യാപിച്ചത്.
സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ ഹൈക്കോടതിയില്‍ ഹാജരായിതിനെതിരെ നേരത്തെ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക