|    Jan 20 Fri, 2017 3:01 am
FLASH NEWS

ദാമോദരന്റെ നിയമനം കേസുകള്‍ തോറ്റുകൊടുക്കാന്‍: പി സി തോമസ്

Published : 17th July 2016 | Posted By: SMR

കൊച്ചി: സാന്റിയാഗോ മാര്‍ട്ടിന്റെ കേസ് വാദിക്കുന്ന എം കെ ദാമോദരനെ മൃഖ്യമന്ത്രി നിയമോപദേഷ്ടാവാക്കിയത് മനപ്പൂര്‍വം കേസുകള്‍ തോറ്റുകൊടുക്കാനണോ എന്ന് സംശയിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പി സി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റാങ്കുള്ള എം കെ ദാമോദരന് സര്‍ക്കാറിന്റെ രഹസ്യരേഖകള്‍ ആവശ്യപ്പെടാമെന്ന് പി സി തോമസ് ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്നയാളുടെ കൈവശം ഇത്തരം രഹസ്യ രേഖകള്‍ എത്തുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതിലൂടെ സാന്റിയാഗോ മാര്‍ട്ടിനും ക്വാറി ഉടമകള്‍ക്കുമെതിരേയുള്ള കേസുകള്‍ മനപ്പൂര്‍വം തോറ്റുകൊടുക്കാനാണ് സര്‍ക്കാര്‍ തയ്യാറാവുന്നത്.
അഭിഭാഷകന്‍ എന്ന നിലയില്‍ ദാമോദരന് എത് കേസും വാദിക്കാം. അതില്‍ തെറ്റില്ലെന്നും എം കെ ദാമോദരനെ നിയമോപദേഷ്ടാവായി നിയമിച്ച മുഖ്യമന്ത്രിയാണ് കുറ്റക്കാരനെന്നും പി സി തോമസ് പറഞ്ഞു. മുതിര്‍ന്ന നേതാവ് അഹമ്മദ് തോട്ടത്തില്‍, ജില്ലാ പ്രസിഡന്റ് സജി തുരുത്തിക്കുന്നേല്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക