|    Jan 24 Tue, 2017 2:33 am

ദാമോദരന്റെ ഉപദേഷ്ടാവ് സ്ഥാനം അധാര്‍മികം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Published : 18th July 2016 | Posted By: sdq

mullapalli
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് എംകെ ദാമോദരന് സര്‍ക്കാറുമായി ബന്ധപ്പെട്ട വിവാദ ഫയലുകള്‍ വരെ വിളിച്ചുവരുത്തി അഭിപ്രായം രേഖപ്പെടുത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് അധാര്‍മ്മികവും നീതിയ്ക്ക് നിരയ്ക്കാത്തതുമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി. കേരളത്തിന്റെ പൊതു താല്‍പ്പര്യത്തിനെതിരേ നിരവധി കേസുകളില്‍ കുപ്രസിദ്ധ കുറ്റവാളികള്‍ക്കായി കേസു വാദിക്കുന്ന ക്രിമിനല്‍ അഭിഭാഷകനാണ് ദാമോദരന്‍. ദാമോദരന് ശമ്പളം നല്‍കുന്നില്ലെന്നും മറ്റാനുകൂല്യങ്ങള്‍ മാത്രമാണ് നല്‍കുന്നതെന്നുമുള്ള മുഖ്യമന്ത്രിയുടെ വാദം വിചിത്രമാണെന്നും ഇതൊരിക്കലും അംഗീകരിക്കാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക