|    Jul 22 Sat, 2017 6:26 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ദാമോദരനും വിഎസും തമ്മില്‍ വാക്‌പോര്

Published : 21st July 2016 | Posted By: sdq

തിരുവനന്തപുരം: വിവാദങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി ചുമതലയേല്‍ക്കുന്നതില്‍ നിന്നു പിന്‍മാറിയ അഡ്വ. എം കെ ദാമോദരനും വി എസ് അച്യുതാനന്ദനും തമ്മില്‍ വാക്‌പോര്. തനിക്കെതിരേ ഉന്നതതല ഗൂഢാലോചന നടന്നതായി ദാമോദരന്‍ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി നിയമിച്ച ഉത്തരവിറങ്ങിയത് ജൂണ്‍ ഒമ്പതിനാണ്. അന്ന് ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി തള്ളിയതിനു ശേഷമാണു തനിക്കെതിരേ പ്രചാരണമാരംഭിച്ചത്. ഇതിനു പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. പേര് വ്യക്തമാക്കുന്നില്ലെന്നും ഒരു ദേശീയ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ദാമോദരന്‍ പറഞ്ഞു.
അതേസമയം, ദാമോദരന്റെ ആരോപണം അര്‍ഹിക്കുന്ന അവജ്ഞയോടെ ജനം പുച്ഛിച്ചുതള്ളുമെന്ന് വി എസ് പ്രതികരിച്ചു. അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന പോലെയാണ് ദാമോദരന്‍ ചാപല്യങ്ങള്‍ പ്രകടിപ്പിച്ചത്.
സ്‌പെഷ്യല്‍ സര്‍ക്കാര്‍ പ്ലീഡര്‍ സുശീല ഭട്ട് നല്ല അഭിഭാഷകയാണ്. സര്‍ക്കാര്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയിലാണ് അവര്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. അതുകൊണ്ടാണു മുഖ്യമന്ത്രിക്കു കത്ത് നല്‍കിയതെന്നും അച്യുതാനന്ദന്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക