|    Jan 21 Sat, 2017 8:51 pm
FLASH NEWS

ദാബോല്‍ക്കര്‍ വധക്കേസ്:കുറ്റപത്രം സമര്‍പ്പിച്ചു

Published : 8th September 2016 | Posted By: SMR

ന്യൂഡല്‍ഹി/പൂനെ: യുക്തിവാദി നരേന്ദ്ര ദാബോല്‍ക്കറെ കൊലപ്പെടുത്തിയ കേസില്‍ ഹിന്ദു ജനജാഗ്രതി സമിതിയംഗം വീരേന്ദ്രസിങ് താവ്‌ഡെക്കെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സനാതന്‍ സന്‍സ്ഥയുമായി ബന്ധപ്പെട്ട സംഘടനയാണ് ജനജാഗ്രതി സമിതി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 302 (കൊലപാതകം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.ദാബോല്‍ക്കര്‍ വധക്കേസ് 2014 മെയില്‍ സിബിഐക്ക് കൈമാറിയത് ബോംബൈ ഹൈക്കോടതിയാണ്. 2013 ആഗസ്ത് 20നാണ് ദാബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചത്. അന്ധവിശ്വാസങ്ങള്‍ക്കെതിരേ അദ്ദേഹം വ്യാപക പ്രചാരണം നടത്തിയിരുന്നു. താവ്‌ഡെയെ ഈ വര്‍ഷത്തിമാണ് പോലിസ് അറസ്റ്റ് ചെയ്തത്. ദാബോല്‍ക്കര്‍ വധക്കേസുമായി ബന്ധപ്പെട്ട് സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകനായ സാരംഗ് അകോല്‍ക്കറെയും പോലിസ് തിരയുന്നുണ്ട്. 2009 ലുണ്ടായ ഗോവ സ്‌ഫോടനക്കേസില്‍ എന്‍ഐഎയുടെ അഭ്യര്‍ഥനപ്രകാരം അകോല്‍ക്കര്‍ക്കെതിരേ ഇന്റര്‍പോള്‍ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. യുക്തിവാദി ഗോവിന്ദ് പന്‍സാരെയെ കൊലപ്പെടുത്തിയ കേസിലും സനാതന്‍  നിരീക്ഷണത്തിലാണ്. കുറ്റപത്രം സമര്‍പ്പിച്ച സിബിഐ നടപടിയെ ദാബോല്‍ക്കറുടെ മകന്‍ ഹമീദ് ദാബോല്‍ക്കര്‍ സ്വാഗതം ചെയ്തു. കേസിലെ മറ്റ് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാരംഗ് അകോല്‍ക്കര്‍, വിനയ് പവാര്‍ എന്നിവരെ അറസ്റ്റ് ചെയ്യാനുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക