|    Jul 21 Fri, 2017 8:26 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ദാബോല്‍ക്കര്‍ വധം: ഫോറന്‍സിക് റിപോര്‍ട്ട് എട്ട് ആഴ്ചക്കകം ലഭ്യമാക്കണമെന്നു മുംബൈ കോടതി

Published : 5th August 2016 | Posted By: SMR

മുംബൈ: യുക്തിവാദി നേതാവ് നരേന്ദ്ര ദാബോല്‍ക്കര്‍, കമ്മ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പന്‍സാരെ, എഴുത്തുകാരനും ഗവേഷകനുമായ എം എം കുല്‍ബുര്‍ഗി എന്നിവരുടെ വധക്കേസില്‍ സ്‌കോട്ട്‌ലന്റ് യാഡ് ഫോറന്‍സിക് ലബോറട്ടറിയില്‍നിന്നു രണ്ട് മാസത്തിനകം തെളിവുകള്‍ ശേഖരിക്കണമെന്ന് സിബിഐക്ക് മുംബൈ ഹൈക്കോടതി നിര്‍ദേശം. സിബിഐക്ക് സ്‌കോട്ട്‌ലന്റ് യാഡില്‍നിന്ന് എത്രയുംപെട്ടന്ന് വിവരങ്ങള്‍ ശേഖരിക്കാനാവശ്യമായ സഹായങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും ചെയ്തുകൊടുക്കണമെന്നും കോടതി ഉത്തരവിട്ടു.
റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സിബിഐക്ക് എട്ട് ആഴ്ച സമയമാണ് അനുവദിച്ചിരിക്കുന്നത്. അതിനുശേഷം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ അവസരമുണ്ടാവില്ലെന്നും കോടതി വ്യക്തമാക്കി.
മുന്നു കേസുകളിലും  ഉപയോഗിച്ചിരിക്കുന്ന ആയുധങ്ങള്‍ ഒരേ രീതിയിലുള്ളതാണെന്നും അതുകൊണ്ട് ഒരേ സംഘമാവാം കൊലപാതകങ്ങള്‍ക്കു പിന്നിലെന്നുമാണ് സിബിഐ നിഗമനം. സംഭവസ്ഥലങ്ങളില്‍നിന്നു ലഭിച്ച വെടിയുണ്ടകള്‍, ഒഴിഞ്ഞ കാട്രിജ് എന്നിവയാണ് സിബിഐ സ്‌കോട്ട്‌ലന്റ് യാഡിലേക്ക് പരിശോധനയ്ക്കയച്ചത്.
അതേസമയം, ദാബോല്‍ക്കര്‍ വധക്കേസ് അന്വേഷിക്കുന്ന സിബിഐയും പന്‍സാരെ കേസിലെ പ്രത്യേക അന്വേഷണസംഘവും ഇന്നലെ കോടതിയില്‍ പുതിയ റിപോര്‍ട്ട് സമര്‍പ്പിച്ചു. ദാബോല്‍ക്കര്‍ വധക്കേസില്‍ സിബിഐ സംശയിക്കുന്ന പ്രതിയെ 10 ദിവസത്തിനകം അറസ്റ്റ് ചെയ്യാനും ജസ്റ്റിസ് ധര്‍മാധികാരി ഉത്തരവിട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക