|    Mar 30 Thu, 2017 2:29 pm
FLASH NEWS

ദാബോല്‍കര്‍ വധം: സനാതന്‍ സന്‍സ്ഥാ പ്രവര്‍ത്തകന്റെ വസതിയില്‍ റെയ്ഡ്

Published : 2nd June 2016 | Posted By: SMR

ന്യൂഡല്‍ഹി: യുക്തിവാദി നരേന്ദ്ര ദാബോല്‍ക്കറെ കൊലപ്പെടുത്തിയ കേസില്‍ സനാതന്‍ സംന്‍സ്ഥാ അംഗം സാരംഗ് അകോല്‍ക്കറുടെ വസതിയില്‍ സിബിഐ തിരച്ചില്‍ നടത്തി. ഗോവ സ്‌ഫോടനക്കേസില്‍ എന്‍ഐഎ അന്വേഷിക്കുന്ന പ്രതിയാണ് അകോല്‍ക്കര്‍. 2013 ആഗസ്ത് 20നാണ് ദാബോല്‍ക്കര്‍ കൊല്ലപ്പെട്ടത്.
ഇതിനു പിന്നിലെ മുഖ്യ ആസൂത്രകന്‍ അകോല്‍ക്കര്‍ ആണെന്നാണ് സിബിഐ ആരോപിക്കുന്നത്. ഗോവയിലെ പോണ്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വലതുപക്ഷ ഹിന്ദുത്വ സംഘടനയായ സനാതന്‍ സംന്‍സ്ഥായുടെ പ്രവര്‍ത്തകനാണിദ്ദേഹമെന്നാണ് കരുതപ്പെടുന്നത്. ഗോവ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരേ എന്‍ഐഎയുടെ ആവശ്യപ്രകാരം 2012ല്‍ ഇന്റര്‍പോള്‍ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, സുരക്ഷാ ഏജന്‍സികള്‍ക്ക് ഇയാളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day