|    Oct 19 Thu, 2017 2:12 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ദാനാ മാഹ്ജിക്ക് ബഹ്‌റയ്ന്‍ പ്രധാനമന്ത്രിയുടെ ധനസഹായം

Published : 29th August 2016 | Posted By: SMR

മനാമ: ആംബുലന്‍സിനു നല്‍കാന്‍ പണമില്ലാത്തതിനെത്തുടര്‍ന്നു ഭാര്യയുടെ മൃതദേഹം ചുമന്നുകൊണ്ടുപോയ ഒഡീഷ സ്വദേശിക്ക് ബഹ്‌റയ്ന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരന്‍ ധനസഹായം പ്രഖ്യാപിച്ചു. ആംബുലന്‍സിനു നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹവും ചുമന്ന് 10 കിലോമീറ്ററോളം നടക്കേണ്ടിവന്ന 42കാരനായ ദാനാ മാഹ്ജിയുടെ പീഡാനുഭവം ഇന്ത്യയിലും വിദേശത്തും ഏറെ പ്രതികരണമുണ്ടാക്കിയിരുന്നു. അഖ്ബാര്‍ അല്‍ ഖലീജ് പത്രവാര്‍ത്തയില്‍ നിന്നാണ് മാഹ്ജിയെക്കുറിച്ച് ബഹ്‌റയ്ന്‍ പ്രധാനമന്ത്രി അറിഞ്ഞതെന്ന് ഗള്‍ഫ് ഡെയ്‌ലി ന്യൂസ് റിപോര്‍ട്ട് ചെയ്തു. ധനസഹായം നല്‍കുന്നതിന്റെ ഭാഗമായി മനാമയിലെ ഇന്ത്യന്‍ എംബസിയുമായി ബഹ്‌റയ്ന്‍ പ്രധാനമന്ത്രി ബന്ധപ്പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക