|    May 29 Mon, 2017 9:05 pm
FLASH NEWS

ദാദ്രി : സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് യുപി സര്‍ക്കാര്‍

Published : 6th April 2016 | Posted By: SMR

ലഖ്‌നോ: ദാദ്രിയില്‍ മാട്ടിറച്ചി കൈവശം വച്ചെന്നാരോപിച്ച് മുസ്‌ലിം ഗൃഹനാഥനെ മര്‍ദ്ദിച്ച സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി നിര്‍ദേശിക്കുന്നുവെങ്കില്‍ സിബിഐ അന്വേഷണത്തിനു ശുപാര്‍ശ ചെയ്യാന്‍ തയ്യാറാണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ദാദ്രി സംഭവത്തിന്റെ പേരില്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നോയിഡയിലെ ബിജെപി പ്രവര്‍ത്തകന്‍ സഞ്ജയ് സിങ് സമര്‍പ്പിച്ച ഹരജിയില്‍ അലഹബാദ് ഹൈക്കോടതി ഫെബ്രുവരിയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് പ്രതികരണം ആരാഞ്ഞിരുന്നു. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നാലാഴ്ചയും വിയോജനമറിയിക്കാന്‍ വേറെ രണ്ടാഴ്ചയും സമയം അനുവദിച്ചിരുന്നു. നാളെയാണ് കേസി ല്‍ തുടര്‍വാദം കേള്‍ക്കുന്നത്. ബിജെപി പ്രവര്‍ത്തകന്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് സര്‍ക്കാര്‍ വക്താവ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day