|    Jan 20 Fri, 2017 11:46 pm
FLASH NEWS

ദാദ്രി-ഗുലാം അലി സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി

Published : 14th October 2015 | Posted By: G.A.G

ന്യൂഡല്‍ഹി : ഏറെ വിവാദമായ ദാദ്രി കൊലപാതകവും ഗുലാം അലിയെ പാടാന്‍ അനുവദിക്കാത്ത സംഭവവും ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ആനന്ദബസാര്‍ പത്രിക പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.അതേസമയം സംഭവം രാഷ്ട്രീയവല്‍കരിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു.

ദാദ്രിയില്‍ നടന്നതും ഗുലാം അലിക്ക് നേരെയുണ്ടായതും ദുഖകരമായ സംഭവങ്ങളാണ്. എന്നാല്‍ അതില്‍ കേന്ദ്രസര്‍ക്കാരിന് എന്ത് പങ്കാണുള്ളതെന്ന് മോഡി ചോദിച്ചു.ഇത്തരം സംഭവങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും മോഡി പറഞ്ഞു. ‘ബിജെപി എല്ലായ്്‌പ്പോഴും മതേതരത്വം പിന്‍തുടരുന്ന പാര്‍ട്ടിയാണ്. ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെടുന്ന ആരെയും പാര്‍ട്ടി പിന്തുണച്ചിട്ടില്ല.’ പ്രതിപക്ഷം വര്‍ഗീയതയും ധ്രുവീകരണവും ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.ദാദ്രി സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി ഇത്തരത്തില്‍ പ്രതികരിക്കാന്‍ തയ്യാറായത് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക