|    Jan 18 Thu, 2018 3:36 pm
FLASH NEWS
Home   >  National   >  

ദാദ്രി; അഖ്‌ലാഖിന്റെ മകനെ ആര്‍മി ഹോസ്പിറ്റലിലേക്ക് മാറ്റി

Published : 11th October 2015 | Posted By: swapna en

 

danish-dadriന്യൂഡല്‍ഹി: ബീഫിറച്ചി കൈവശം വെച്ചെന്നാരോപിച്ച് ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാഖിന്റെ മകന്‍ ഡാനിഷിനെ നോയിഡാ ആശുപത്രിയില്‍ നിന്ന് ആര്‍മി ആശുപത്രിയിലേക്ക് മാറ്റി.

അഖ്‌ലാഖിനൊപ്പം മകനും ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിരുന്നു.  ബി.ജെ.പി മന്ത്രി മഹേഷ് ശര്‍മ്മയുടെ ആശുപത്രിയിലായിരുന്നു നേരത്തെ ഡാനിഷ് ചികില്‍സ നടത്തിയത്. ഇന്നലെ അര്‍ദ്ധ രാത്രിയാണ് ആര്‍മി റിസര്‍ച്ച് ആന്റ് റെഫറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.
22 കാരനായ ഡാനിഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ മാസം 28നാണ് അഖ്‌ലാഖും മകനും ആക്രമിക്കപ്പെട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day