|    Jan 21 Sat, 2017 6:48 pm
FLASH NEWS

ദാദ്രിക്കു പിന്നില്‍ പ്രമുഖ പാര്‍ട്ടിയിലെ മൂന്നുപേര്‍:മുലായം സിങ് യാദവ്

Published : 8th October 2015 | Posted By: swapna en

ലക്‌നൗ: ദാദ്രി സംഭവത്തിന് പിന്നില്‍  പ്രമുഖ പാര്‍ട്ടിയിലെ മൂന്നുപേരാണെന്നും ഇവര്‍ മുസഫര്‍നഗര്‍ കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരാണെന്നും സമാജ് വാദി പാര്‍ട്ടീ നേതാവ് മുലായം സിങ് യാദവ്. കേസിലെ കുറ്റക്കാരായവരെ ഏതുവിധേനയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും.സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ക്കാന്‍ ആരോ ശ്രമിക്കുന്നു.മുസഫര്‍നഗര്‍ കലാപത്തിന്റെ മുറിവുകളില്‍  നിന്നും സംസ്ഥാനം മോചിതരായി വരികയാണ്. ഇതിനിടയിലാണ് ക്രമസമാധാനം തകര്‍ക്കാന്‍ ചിലരുടെ ശ്രമമെന്നും യാദവ് ലക്‌നൗവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതിനിടെ ദാദ്രി സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലിസ് ഇന്നു അറസ്റ്റ് ചെയ്തു. സംഭവ സമയം വാട്‌സ് അപ്പ് വഴി സന്ദേശം അയച്ച രണ്ടു പേരെയാണ് അറസ്റ്റ് ചെയ്തത്.

ഡല്‍ഹി അതിര്‍ത്തിയായ ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് ഇറച്ചി കഴിച്ചുവെന്നാരോപിച്ച് മധ്യവയസ്സ്‌കനെ ആര്‍-എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ രണ്ടാഴ്ച മുമ്പ് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയിരുന്നു. സംഭവം രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക