|    May 27 Sat, 2017 7:09 pm
FLASH NEWS

ദാദുല്ലയുടെ മരണം നിഷേധിച്ച് വിമത താലിബാന്‍

Published : 15th November 2015 | Posted By: SMR

കാബൂള്‍: വിമത താലിബാന്‍ വിഭാഗത്തിലെ മുതിര്‍ന്ന നേതാവ് മുല്ല മന്‍സൂര്‍ ദാദുല്ല കൊല്ലപ്പെട്ടെന്ന റിപോര്‍ട്ട് വക്താവ് മാനാന്‍ നിയാസി നിഷേധിച്ചു.
അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റെന്ന് അറിയിച്ച വക്താവ് വിശദാംശങ്ങള്‍ നല്‍കാന്‍ തയ്യാറായില്ല. ഒരാഴ്ചയോളമായി അഫ്ഗാനിലെ സാബൂള്‍ പ്രവിശ്യയില്‍ ഇരുതാലിബാന്‍ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്.
കഴിഞ്ഞ ബുധനാഴ്ച സംഘര്‍ഷത്തിനിടെ ദാദുല്ല മരിച്ചതായി സാബൂള്‍ പ്രവിശ്യാവൃത്തങ്ങള്‍ അറിയിച്ചു. നവംബര്‍ ഒന്നിന് സ്ഥാപിച്ച വിമതതാലിബാന്‍ വിഭാഗത്തിന്റെ ഉപനേതാവാണ് ദാദുല്ല.
മുല്ല ഉമറിന്റെ മരണത്തിനു പിന്നാലെ സംഘടനയുടെ സാരഥ്യം മുല്ല അക്തര്‍ മന്‍സൂര്‍ ഏകപക്ഷീയമായി ഏറ്റെടുത്തതിനു പിന്നാലെയാണ് സംഘടന പിളര്‍ന്നത്. അഫ്ഗാനില്‍ ഐഎസ് സാന്നിധ്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍, ഐഎസും വിമതവിഭാഗവും തമ്മില്‍ ധാരണയിലെത്തുന്നതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചയാളാണ് ദാദുല്ലയെന്ന് നിയാസി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day