|    Jun 28 Wed, 2017 5:48 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് ട്രംപ്

Published : 14th November 2016 | Posted By: SMR

വാഷിങ്ടണ്‍: അനധികൃതമായി രാജ്യത്തു കഴിയുന്ന ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ നാടുകടത്തുമെന്ന വാഗ്ദാനം പാലിക്കുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്റായി ചുമതലയേറ്റു കഴിഞ്ഞാല്‍ 30 ലക്ഷം പേരെ നാടുകടത്താനാണ് ഉദ്ദേശിക്കുന്നത്. മയക്കുമരുന്നു കടത്തുകാരും ക്രിമിനലുകളുമാണ് രാജ്യത്തെ 30 ലകഷത്തോളം പേരെന്നും ടെലിവിഷന്‍ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. മെക്‌സിക്കോയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവര്‍ ബലാല്‍സംഗകരും മയക്കുമരുന്നു കടത്തുകാരുമാണെന്ന് ട്രംപ് നേരത്തേ ആരോപിച്ചിരുന്നു.അതിനിടെ തനിച്ച് മുന്നോട്ടുപോവാനുള്ള ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരേ വിമര്‍ശനവുമായി നാറ്റോ. നാറ്റോ സെക്രട്ടറി ജനറല്‍ സ്‌റ്റോളന്‍ബര്‍ഗ് ബ്രിട്ടനിലെ ഒബ്‌സര്‍വര്‍ പത്രത്തിലെഴുതിയ ലേഖനത്തിലാണ് ട്രംപിന്റെ തീരുമാനത്തെ വിമര്‍ശിച്ചത്. പടിഞ്ഞാറന്‍ രാജ്യങ്ങളൊന്നാകെ ഏറ്റവും വലിയ സുരക്ഷാ ഭീഷണി നേരിടുന്ന കാലമാണിത്. അനിശ്ചിതത്വങ്ങളുടെ കാലത്ത് അമേരിക്കയ്ക്കു ശക്തമായ നേതൃത്വമുണ്ടാവുക എന്നതു നാറ്റോയുടെ ആവശ്യമാണെന്നും സ്‌റ്റോളന്‍ബര്‍ഗ് പറഞ്ഞു. എല്ലാ യൂറോപ്യന്‍മാരും തോളോടുതോള്‍ ചേര്‍ന്ന് ഭാരം പങ്കുവയ്ക്കുകയാണ് വേണ്ടത്. തനിച്ചു നില്‍ക്കുക എന്ന തീരുമാനം അമേരിക്കയ്‌ക്കോ, യൂറോപ്പിനോ ഗുണംചെയ്യില്ല എന്നും അദ്ദേഹം പറഞ്ഞു.അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ നാറ്റോ അംഗരാജ്യങ്ങള്‍ക്ക് സുരക്ഷ ഉറപ്പുനല്‍കുന്ന പതിവ് രീതി ഉപേക്ഷിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യക്തമാക്കിയിരുന്നു. അമേരിക്കയോടുള്ള ബാധ്യതകള്‍ നിറവേറ്റുന്ന നാറ്റോ രാജ്യങ്ങള്‍ക്ക് മാത്രമേ യുഎസ് സഹായം തുടരൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. നിലവില്‍ നാറ്റോയുടെ സാമ്പത്തിക സഹായത്തില്‍ 70 ശതമാനവും അമേരിക്കയാണു നല്‍കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക