|    Nov 23 Thu, 2017 11:12 am
FLASH NEWS
Home   >  National   >  

ദല്‍ഹിയില്‍ പുകമഞ്ഞ് തുടരുന്നു: സ്‌കൂളുകള്‍ക്ക് മൂന്നു ദിവസം കൂടി അവധി

Published : 6th November 2016 | Posted By: Navas Ali kn

fog
ന്യൂഡല്‍ഹി: രൂക്ഷമായ വായു മലിനീകരണവും അതിനെ തുടര്‍ന്നുണ്ടായ പുകമഞ്ഞും കാരണം ദല്‍ഹിയില്‍ സ്്കൂളുകള്‍ക്ക് മൂന്നു ദിവസം കൂടി അവധി പ്രഖ്യാപിച്ചു. ശനിയാഴ്ച സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു.
പുകമഞ്ഞ് ശക്തമായതോടെ രഞ്ജി മത്സരങ്ങളുടെ ആദ്യദിനത്തിലെ കളി റദ്ദാക്കി. ശാരീരികാസ്വാസ്ഥ്യമുണ്ടാക്കുന്നു എന്ന് കളിക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണിത്. ദല്‍ഹിയില്‍ 17 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന വായു മലീനീകരണ തോതാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.
വായു മലിനീകരണം ജനജീവിതത്തെ ദോഷകരമായ ബാധിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. ബദര്‍പൂര്‍ തെര്‍മല്‍ പ്ലാന്റ് പത്തു ദിവസത്തേക്ക് അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഡീസല്‍ ജനറേറ്ററുകള്‍ ഉപയോഗിക്കുന്നതിനും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ഒറ്റഇരട്ട അക്ക വാഹന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും ചര്‍ച്ച ചെയ്തു. കൃത്രിമ മഴ പെയ്യിക്കുന്നതിലൂടെ മലിനീകരണത്തിന് അടിയന്തര പരിഹാരം കാണാന്‍ സാധിക്കുമോ എന്നും സര്‍ക്കാര്‍ ചിന്തിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക