|    Apr 26 Thu, 2018 2:01 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ദലൈലാമയുടെ ഇന്ത്യാ സന്ദര്‍ശനം: ചൈനയ്ക്ക് അതൃപ്തി

Published : 21st March 2017 | Posted By: fsq

 

ബെയ്ജിങ്: തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ ഇന്ത്യയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വേദി പങ്കിടുന്നതില്‍  ചൈനയ്ക്ക് അതൃപ്തി . സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ നടന്ന ബുദ്ധമതയോഗത്തില്‍ പങ്കെടുക്കാനാണു ദലൈലാമ ഇന്ത്യയിലെത്തിയത്. ദലൈലാമയെ യോഗത്തില്‍ പങ്കെടുപ്പിക്കരുതെന്ന ചൈനയുടെ ആവശ്യം ഇന്ത്യ അവഗണിച്ചതായി ചൈനിസ് വിദേശകാര്യമന്ത്രാലയ വക്താവ് ഹുവാ ചൂയിങ് അറിയിച്ചു. ഗവണ്‍മെന്റ് പ്രതിനിധികളുമായി വേദി പങ്കിട്ട ദലൈലാമ പ്രസംഗിക്കുകയും ചെയ്തു. തിബത്ത് വിഷയത്തില്‍ ചൈനാവിരുദ്ധ സമീപനമാണ് ദലൈലാമയുടെത്. ഇന്ത്യ-ചൈന ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുക എന്നതു മാത്രമാണ്  അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ചൂയിങ് പറഞ്ഞു.  കഴിഞ്ഞ ഡിസംബറില്‍ രാഷ്ട്രപതി, ദലൈലാമയി കൂടിക്കാഴ്ച നടത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss