ദലിത് സംഘടനകളുടെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികളും ബസ്സുടമകളും
Published : 8th April 2018 | Posted By: kasim kzm
കണ്ണൂര്‍: കേരളത്തിലെ വിവിധ പട്ടിക വിഭാഗ സംഘടനകളുടെ ഫെഡറേഷന് നാളെ പ്രഖ്യാപിച്ച ഹര്‍ത്താലുമായി സമൂഹത്തിലെ എല്ലാ വിഭാഗവും സഹകരിക്കണമെന്ന്് ഫെഡറേഷന് ഓഫ് എസ്സി, എസ്്ടി ഓര്ഗനൈസേഷന് ഭാരവാഹികളുടെ യോഗം അഭ്യര്‍ഥിച്ചു. പി നാരായണന് അധ്യക്ഷത വഹിച്ചു. ഡോ. എ സനില്‍ കുമാര്‍, പത്്മനാഭന്‍ മോറാഴ, എം വി മനോഹരന്, മോഹന്‍ദാസ് ഉണ്ണികുളം, ചന്ദ്രന് കോറളായി, എ അശോകന്, കെ രാഗേഷ് സംസാരിച്ചു. ഹര്‍ത്താലിന് ബിഎസ്പി ജില്ലാ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. അതേസമയം, ഹര്‍ത്താല്‍ ആചരണത്തിന്റെ പിന്നിലെ കാരണങ്ങളോട് അനുഭാവമുണ്ടെങ്കിലും ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് ബേക്കേഴ്സ് അസോസിയേഷന് അറിയിച്ചു. സാമ്പത്തികമാന്ദ്യം നേരിടുന്ന വ്യവസായ മേഖലയ്ക്ക് ഹര്‍ത്താല്‍ താങ്ങാനാവില്ല.
പ്രത്യേകിച്ച് അവധിക്കാലം, വിഷു ദിവസങ്ങളില്‍ ഭക്ഷ്യോല്പന്ന വിതരണ കേന്ദ്രങ്ങള്‍ അടച്ചിടുന്നത് പൊതുജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പുറമെ കച്ചവടക്കാര്‍ക്കും നഷ്ടങ്ങളുണ്ടാക്കുമെന്നും യോഗം വിലയിരുത്തി. ജില്ലാ പ്രസി. എം കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്ര. പി വി ശൈലന്ദ്രന്, എം നൗഷാദ്, ഷബിന് കുമാര്‍, ഷൗക്കത്തലി സംസാരിച്ചു. ഉല്‍സവ സീസണില്‍ പ്രഖ്യാപിക്കപ്പെട്ട ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് ഫര്‍ണിച്ചര്‍ മാനുഫാക്ചേഴ്സ് ആന്റ് മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന് ജില്ലാ കമ്മിറ്റി അറിയിച്ചു. നാളെ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ജില്ലയിലെ സ്വകാര്യബസ്സുകള്‍ സര്‍വീസ് നടത്തുമെന്ന് ജില്ലാ ബസ് ഓപറേറ്റേഴ്സ് ഓര്ഗനൈസേഷന് പ്രസി. പി കെ പവിത്രന് അറിയിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.