|    Nov 17 Sat, 2018 10:32 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ദലിത് വേട്ട; സിപിഎം ഇന്ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തും

Published : 10th April 2018 | Posted By: kasim kzm

തിരുവനന്തപുരം: രാജ്യത്ത് ബിജെപി സര്‍ക്കാര്‍ തുടരുന്ന ദലിത് വേട്ടയില്‍ പ്രതിഷേധിച്ച് ഇന്ന്  രാജ്ഭവനിലേക്കും എല്ലാ ജില്ലകളിലെയും കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളിലേക്കും സിപിഎം മാര്‍ച്ച് നടത്തും. പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്കെതിരായ അതിക്രമം തടയാനുള്ള നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രിംകോടതി വിധിക്കെതിരേ രാജ്യത്താകമാനം നടക്കുന്ന ദലിത് പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന ബിജെപി സര്‍ക്കാരുകളുടെ നീക്കങ്ങള്‍ക്കെതിരേയാണ് മാര്‍ച്ച്. കോടതിവിധി പുനപ്പരിശോധിക്കാന്‍ നിയമപരമായ ഇടപെടല്‍ ആത്മാര്‍ഥമായി നടത്താന്‍ മോദി ഭരണം തയ്യാറായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഈ വിഭാഗത്തിനെതിരേ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്നതെന്നും സെക്രട്ടേറിയറ്റ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss