|    Jan 20 Fri, 2017 3:35 pm
FLASH NEWS

ദലിത് വൃദ്ധന്റെ മൃതദേഹം മാറ്റി സംസ്‌കരിച്ച സംഭവം: ഹര്‍ത്താല്‍ നാളെ

Published : 2nd October 2016 | Posted By: SMR

തൊടുപുഴ: കട്ടപ്പന കാഞ്ചിയാറ്റില്‍ ദലിത് വൃദ്ധന്റെ മൃതദേഹത്തോട് പഞ്ചായത്തും റവന്യു ആര്‍ഡിഒയും അനാദരവ് കാട്ടിയെന്നാരോപിച്ച് സിഎസ്ഡിഎസ് ജില്ലാ കമ്മിറ്റി നാളെ ഇടുക്കിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താ ല്‍. പാല്‍, പത്രം,ആശുപത്രി, വിവാഹം, പരീക്ഷ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. കോഴിമല പാണാത്തോട്ടത്തില്‍ തങ്കച്ചന്റെ (70) മൃതദേഹം സംസ്‌കരിച്ചതിനെ ചൊല്ലി കഴിഞ്ഞ രണ്ടാഴ്ചയായി ഇവിടെ വിവാദം നിലനില്‍ക്കുകയായിരുന്നു. കോഴിമല എമ്മാനുവേല്‍ ബേസ് മിനിസ്ട്രിക്കുവേണ്ടി പാസ്റ്റര്‍ ബി വി ദേവസ്യാ പേഴുംകണ്ടം സെന്റ് ജോസഫ് പള്ളിക്കു സമീപം വാങ്ങിയ രണ്ടു സെന്റ് ഭൂമിയില്‍ കഴിഞ്ഞ 16നാണ് മൃതദേഹം അടക്കം ചെയ്തത്. അനുമതിയില്ലാതെ ജനവാസ മേഖലയില്‍ സംസ്‌കരിച്ചതിനെതിരേ പ്രദേശവാസികള്‍ എതിര്‍പ്പുമായി രംഗത്തെത്തി.
കട്ടപ്പന കുട്ടിക്കാനം സംസ്ഥാനപാത തടയുന്നത് അടക്കമുള്ള സമരത്തിലേയ്ക്ക് നീങ്ങിയതോടെ പഞ്ചായത്തും ഭരണസമിതിയും ഇടുക്കി ആര്‍ഡിഒയും ഇടപെട്ട് മൃതദേഹം ഇവിടെ നിന്ന് പുറത്തെടുത്ത് കട്ടപ്പന നഗരസഭയുടെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു. ബന്ധുക്കളെ രേഖാ മൂലം അറിയിക്കാതെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നാരോപിച്ചാണ് ഇതിനെതിരെ സിഎസ്ഡിഎസ് രംഗത്തുവന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക