|    Nov 19 Sun, 2017 9:47 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ദലിത് വിഷയത്തില്‍ സര്‍ക്കാരും സഭയും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം: ആര്‍ച്ച് ബിഷപ്

Published : 10th July 2016 | Posted By: SMR

കൊച്ചി: ദലിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിനുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും കേരള കത്തോലിക്കാസഭയും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ. സൂസെപാക്യം. കേരളത്തിലെ ലത്തീന്‍ സഭാ സമുദായത്തിന്റെ പരമോന്നത നയരൂപീകരണ സമിതിയായ കെആര്‍എല്‍സിസിയുടെ 28ാമത് ജനറല്‍ അസംബ്ലി എറണാകുളം ആശിര്‍ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മിഷണറിമാരുടെ സംഭാവനകളെ ആരും കുറച്ചു കാണുന്നില്ല. എന്നാല്‍, മിഷണറിമാര്‍ക്ക് പണ്ട് ദലിതരോടുണ്ടായിരുന്ന താല്‍പര്യവും തീക്ഷ്ണതയും ഇപ്പോള്‍ കുറഞ്ഞു പോയില്ലേ എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്.
ദലിത് വിഭാഗത്തിനു വേണ്ടിയുള്ള സമനീതിക്ക് എന്തെങ്കിലും വിധത്തിലുള്ള സ്‌നേഹപരിഗണന മാത്രമല്ല, ഇതിനെ അര്‍ഹിക്കുന്ന പ്രധാന്യത്തോടെ നമുക്കു കാണാന്‍ കഴിയാത്തതാവാം കാരണം. അതിന് ആദ്യം വേണ്ടത് നമ്മുടെ മനോഭാവത്തിലും സമീപനത്തിലും മാറ്റം വരുത്തുകയാണ്.
സര്‍ക്കാരിന്റെയും ഉത്തരവാദപ്പെട്ടവരുടെയും ഭാഗത്തു നിന്ന് ഒരു വിഭാഗം ദലിതര്‍ അവഗണനയും അനീതിയും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സഭയുടെ ഭാഗത്തു നിന്നും ഈ അനീതിക്കെതിരേ വേണ്ടവിധത്തില്‍ പ്രതികരണവും പരിഹാരമാര്‍ഗങ്ങളും ഉണ്ടാവുന്നില്ലെന്ന ആക്ഷേപവുമുണ്ടെന്നും ഡോ. സൂസെപാക്യം പറഞ്ഞു.
റവ. ഡോ.മാത്യു ഏര്‍ത്തയില്‍ രചിച്ച ‘മലബാറിലെ ദലിത് പ്രസ്ഥാനങ്ങള്‍എന്ന പുസ്തകം ആര്‍ച്ച് ബിഷപ് ഡോ.സൂസെപാക്യം, എന്‍കെഡിസിഎഫ് പ്രസിഡന്റ് കെ ബി സൈമണിനു നല്‍കി പ്രകാശനം ചെയ്തു. ജനറല്‍ അസംബ്ലി ഇന്ന് സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക