|    Jan 23 Mon, 2017 6:14 pm
FLASH NEWS

ദലിത് വിരുദ്ധ നിലപാട്; എബിവിപി നേതാവ് രാജിവച്ചു

Published : 27th August 2016 | Posted By: Navas Ali kn

fascism

ദലിതുകള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങളില്‍ ബിജെപിയുടെ വിദ്യാര്‍ഥി വിഭാഗമായ എബിവിപി സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് സംഘടനയുടെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) ഘടകം നേതാവ് രാജിവച്ചു. ജെഎന്‍യുവിലെ എബിവിപിയുടെ ഉപാധ്യക്ഷന്‍ ജതിന്‍ ഗോരയയാണ് സ്ഥാനം രാജിവച്ചത്. ദലിതുകള്‍ക്കെതിരായ അക്രമത്തില്‍ സംഘടനയുടെ നിലപാട് തന്നെ തളര്‍ത്തിയെന്ന് ജതിന്‍ വ്യക്തമാക്കി. അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഈ വര്‍ഷം എബിവിപി വിടുന്ന നാലാമത്തെ നേതാവാണ് ജതിന്‍.
മാസങ്ങള്‍ക്കു മുമ്പ് സര്‍വകലാശാല കാംപസില്‍ മനുസ്മൃതി കത്തിച്ചു പ്രതിഷേധിച്ച സംഘത്തിലെ അംഗമായിരുന്നു ജതിന്‍. ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തിലും ഫെബ്രുവരി 9ലെ ജെഎന്‍യു സംഭവത്തിലും ഇരട്ട മുഖമുള്ള വ്യാജദേശീയതയും ദേശവിരുദ്ധ നിലപാടുകളുമാണ് എബിവിപി കാണിച്ചതെന്നും അദ്ദേഹം ആരോപിച്ചു.  പശുവിന്റെ പേരില്‍ രാജ്യത്ത് ദലിതുകളും മുസ്‌ലിംകളും കൊല്ലപ്പെടുകയാണ്. ദലിതുകളെ അടിച്ചമര്‍ത്താനും അപമാനിക്കാനും അടിച്ചുകൊല്ലാനും പശുസംരക്ഷകര്‍ക്ക് ഫാഷിസ്റ്റുകള്‍ സ്വാതന്ത്ര്യം നല്‍കിയെന്നും ജതിന്‍ ഗോര പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 234 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക