ദലിത് വിഭാഗങ്ങളെ ഒഴിവാക്കുന്നു: കെഡിഎഫ്
Published : 1st April 2018 | Posted By: kasim kzm
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ പിജി പ്രവേശനത്തില്‍ ദലിത് വിഭാഗങ്ങളെ കുതന്ത്രം ഉപയോഗിച്ച് ഒഴിവാക്കുന്നുവെന്ന് കേരള ദലിത് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
മുസ്ലിം ന്യൂനപക്ഷ മെഡിക്കല്‍ കോളജുകളായ മലപ്പുറം ജില്ലയിലെ എംഇഎസ്, കൊല്ലം ജില്ലയിലെ അസീസിയ, ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ്, കോഴിക്കോട് ജില്ലയിലെ കെഎംസിടി, കണ്ണൂര്‍ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലായി 92 പിജി സീറ്റുകളുള്ളതില്‍ ഒരെണ്ണം പോലും പട്ടികവിഭാഗങ്ങള്‍ക്കു ലഭിച്ചിട്ടില്ല.
ക്രിസ്ത്യന്‍ ന്യൂനപക്ഷ മെഡിക്കല്‍ കോളജുകളായ അമല, ജൂബിലി, മലങ്കര, പുഷ്പഗിരി, സിഎസ്ഐ, കാരക്കോണം എന്നിവിടങ്ങളിലായി 155 സീറ്റുകളുള്ളതില്‍ എട്ടെണ്ണമാണ് പട്ടികവിഭാഗങ്ങള്‍ക്കു നല്‍കിയത്. അമൃത, ശ്രീഗോകുലം, പരിയാരം തുടങ്ങിയ മെഡിക്കല്‍ കോളജുകളും അര്‍ഹമായ സീറ്റുകള്‍ നല്‍കിയിട്ടില്ല. ആരോഗ്യ സര്‍വകലാശാലയില്‍ എസ്സി-എസ്ടി സെല്‍ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.