|    Oct 20 Sat, 2018 1:51 pm
FLASH NEWS

ദലിത് വിദ്യാര്‍ഥിയെ റാഗിങ്ങിന്റെ പേരില്‍ മര്‍ദ്ദിച്ചതായി പരാതി

Published : 16th September 2017 | Posted By: fsq

 

നിലമേല്‍: നിലമേല്‍ എംഎംഎച്ച്എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ ദലിത് വിദ്യാര്‍ഥിയെ റാഗിങ്ങിന്റെ പേരില്‍ മര്‍ദ്ദിച്ചതായി പരാതി. കൈതോട് ചരുവിള വീട്ടില്‍ വിശ്വംഭരന്റെ മകന്‍ വിപിനെ(16) ആണ് പ്ലസ് ടു വിദ്യാര്‍ഥികളായ മുഹമ്മദ്, ആദര്‍ശ്, ഇജാസ്, നൗഫല്‍, ഷാഹിന്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. വ്യാഴാഴ്ച ഉച്ച ഭക്ഷണത്തിന്റെ ഇടവേളയിലാണ് സംഭവം. വിപിനെ തടഞ്ഞു നിര്‍ത്തിയ സംഘം റാഗ് ചെയ്യുകയും പണം ആവശ്യപ്പെടുകയും ചെയ്തു. പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ക്രൂരമായി കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ഇത് തടയാനായി വന്ന വിപിന്റെ സുഹൃത്തുക്കളായ സഹപാഠികളെ മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. മര്‍ദ്ദനമേറ്റ് അവശനായ വിപിനെയും സുഹൃത്തുക്കളെയും കടയ്ക്കല്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനത്തിന് നേതൃത്വം കൊടുത്തവര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്നും പരാതിയുണ്ട്. തുടര്‍ന്ന് വിപിന്റെ പിതാവ് ചടയമംഗലം എസ്‌ഐ. കടയ്ക്കല്‍ സിഐ എന്നിവര്‍ക്ക് പരാതി നല്‍കി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss