|    Jul 16 Mon, 2018 10:29 am

ദലിത് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലിസ് കേസെടുക്കുന്നില്ലെന്ന് പരാതി

Published : 24th September 2017 | Posted By: fsq

 

കൊല്ലം: 12 വയസ്സുകാരനായ ദലിത് വിദ്യാര്‍ഥിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോലിസ് കേസെടുക്കാന്‍ തയ്യാറാവുന്നില്ലെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. വഴിത്തര്‍ക്കത്തെതുടര്‍ന്ന് അയല്‍വാസിയായ പോലിസ് ഉദ്യോഗസ്ഥ യുവതിയെ മര്‍ദ്ദിക്കുകയും തടയാനെത്തിയ ഹൃദ്രോഗിയായ മകനെ ചെരിപ്പുകൊണ്ട് മുഖത്തടിക്കുകയുമായിരുന്നു. എസ്പി, ഡിജിപി, മുഖ്യമന്ത്രി, പട്ടികക്ഷേമ വകുപ്പ് മന്ത്രി, പട്ടികജാതി പീഡന നിരോധന കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍, ജില്ലാകലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും പോലിസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ല. സംഭവത്തില്‍ പോലിസ് ഉദ്യോഗസ്ഥയെ മര്‍ദ്ദിച്ചെന്നാരോപിച്ച് യുവതിയുടെ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഭരണ, ഉദ്യോഗസ്ഥ സ്വാധീനം ഉപയോഗിച്ചാണ് ഇവര്‍ തങ്ങളെ ആക്രമിക്കുന്നതെന്നും കുടുംബം ആരോപിച്ചു. പരമ്പരാഗതമായി ലഭിച്ച ഭൂമിയില്‍ നിലവിലുള്ള റോഡ് വീതി കൂട്ടി നല്‍കാത്തതാണ് പ്രതികാരനടപടികള്‍ക്ക് കാരണം. എല്ലാവരുടെയും സ്ഥലം അളന്ന് തിട്ടപ്പെടുത്തിയാല്‍ രേഖകളിലുള്ള റോഡ് കണ്ടെത്താമെന്ന് കാരംകോട് ബാലകൃഷ്ണന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss