|    Jan 21 Sat, 2017 4:20 pm
FLASH NEWS

ദലിത് വിദ്യാര്‍ഥിനിയെ റാഗ് ചെയ്ത സംഭവം: അശ്വതിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് മാറ്റി

Published : 26th June 2016 | Posted By: SMR

കോഴിക്കോട്: കര്‍ണാടകയി ല്‍ ഗുല്‍ബര്‍ഗിലെ അല്‍ഖമര്‍ നഴ്‌സിങ് കോളജില്‍ റാഗിങ്ങിനു വിധേയയായ എടപ്പാള്‍ കാലടികളരിക്കല്‍ പറമ്പ് അശ്വതി(18)യെ വെള്ളിയാഴ്ച രാത്രി വിദഗ്ധ ചികില്‍സക്കായി മെഡിക്കല്‍ കോളജ് സൂപ്പര്‍സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലേക്ക് മാറ്റി. ഈ വിഭാഗത്തിന്റെ ഐസിയുവിലാണ് കിടത്തി ചികില്‍സ തേടുന്നത്.
വയറിന്റെ അസുഖം കാരണമാണ് സര്‍ജറി വിഭാഗത്തില്‍ നിന്നും ഉദരരോഗവിഭാഗത്തിലേക്ക് മാറ്റിയത്.
വകുപ്പു മേധാവി ഡോ. വര്‍ഗീസ് തോമസ് കുട്ടിയെ പരിശോധിച്ചു. എന്റോസ്‌കോപ്പി ചെയ്തതില്‍ അന്നനാളത്തിന്റെ പരിക്ക് ഗുരുതരമാണെന്ന് മനസ്സിലാക്കിയിട്ടുണ്ട്. വിദ്യാര്‍ഥിനിയെ 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ വയ്ക്കണം.
അടുത്ത ചൊവ്വാഴ്ച വീണ്ടും എന്റോസ്‌കോപ്പി ചെയ്യും. അതിനുശേഷമായിരി ക്കു ം സര്‍ജറി വേണമോ എന്ന് തീരുമാനിക്കുകയെന്ന് പ്രിന്‍സിപ്പല്‍ ഡോ. ശശിധരനും വകുപ്പു മേധാവി ഡോ. വര്‍ഗീസ് തോമസും പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 54 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക