|    Jul 23 Sun, 2017 10:20 am
Home   >  Todays Paper  >  Page 1  >  

ദലിത് വിദ്യാര്‍ഥികളുടെ പരീക്ഷ തടഞ്ഞു

Published : 9th April 2016 | Posted By: SMR

ജലന്ധര്‍: ഫീസടയ്ക്കാന്‍ കഴിയാതിരുന്ന മൂന്നു ദലിത് സഹോദരങ്ങള്‍ പരീക്ഷയെഴുതുന്നത് സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ തടഞ്ഞു. സെന്റ് സോള്‍ജ്യര്‍ സ്‌കൂളിലാണു സംഭവം. ബല്‍വിന്ദര്‍സിങ് എന്നയാളുടെ മക്കള്‍ക്കാണു വിലക്കേര്‍പ്പെടുത്തിയത്. കഴിഞ്ഞ രണ്ടുമാസത്തെ ഫീസ് മാര്‍ച്ച് 10നു മുമ്പ് അടയ്ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പണമടയ്ക്കാന്‍ കഴിഞ്ഞില്ല. പിന്നീട് തുക കൈപ്പറ്റാന്‍ അധികൃതര്‍ തയ്യാറായതുമില്ല. എന്നാല്‍, ആരോപണം തെറ്റാണെന്നും മാര്‍ച്ച് 10നു ശേഷം കുട്ടികള്‍ സ്‌കൂളില്‍ ഹാജരായില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ കെ യാദവ് അന്വേഷണത്തിന് ഉത്തരവിട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക