|    Jan 19 Thu, 2017 1:57 am
FLASH NEWS

ദലിത്: വിദ്യാഭ്യാസ ആനുകൂല്യ കുടിശ്ശിക ഈ വര്‍ഷം കൊടുക്കും

Published : 13th July 2016 | Posted By: SMR

തിരുവനന്തപുരം: പട്ടികജാതി-വര്‍ഗ-പിന്നാക്ക വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യ കുടിശ്ശിക ഈ വര്‍ഷംതന്നെ നല്‍കുമെന്ന് മന്ത്രി എ കെ ബാലന്‍. പട്ടികജാതി വിദ്യാര്‍ഥികളുടെ ലംപ്‌സം ഗ്രാന്റും മെസ് അലവന്‍സും 50 ശതമാനംകൂടി വര്‍ധിപ്പിക്കും. ഇവര്‍ ആഗ്രഹിക്കുന്ന ഭക്ഷണം മികച്ച ഗുണനിലവാരത്തില്‍ നല്‍കുന്നകാര്യം ഉറപ്പുവരുത്തും. നേരത്തെ ബജറ്റില്‍ 25 ശതമാനം വര്‍ധനവാണു പ്രഖ്യാപിച്ചിരുന്നത്. മുന്‍സര്‍ക്കാര്‍ വകയിരുത്തിയ 126.6 കോടിക്കു പുറമെ പുതുക്കിയ ബജറ്റില്‍ 200 കോടി രൂപകൂടി അധികം വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 26.30 കോടിയും ഒഇസിക്ക് 116.60 കോടിയും ഒബിസിക്കാര്‍ക്ക് 16.06 കോടിയും എസ്‌സിബിസിക്കാര്‍ക്ക് 30.38 കോടി രൂപയും അടക്കം 189.34 കോടി രൂപയാണ് കുടിശ്ശികയുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക