|    Oct 18 Wed, 2017 9:43 am
FLASH NEWS
Home   >  National   >  

ദലിത് യുവാവിന്റെ കസ്റ്റഡി മരണം;14പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 5th August 2016 | Posted By: mi.ptk

kanpur-dalit-death

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ ദലിത് യുവാവ് മരിച്ചു. 25കാരനായ കമല്‍ വാത്മീകി എന്ന യുവാവിനെയാണ് പോലീസ് സ്‌റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത സ്‌റ്റേഷനിലെ മുഴുവന്‍ പോലീസുകാരെയും സസ്‌പെന്റ് ചെയ്തു.
രണ്ട് ദിവസം മുന്‍പാണ് പ്രദേശത്ത് നടന്ന മോഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി കമല്‍ വാത്മീകിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് വ്യാഴാഴ്ച രാത്രി വാത്മീകിയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായി വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. യുവാവ് ആത്മഹത്യ ചെയ്തതല്ലെന്നും പോലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ടതാണെന്നും വാത്മീകിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഇത് മറച്ച് വെക്കാനാണ് മറ്റൊരു പേര് നല്‍കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു.
kanpur-dalit-death_650x400_

വാത്മീകിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും അന്വേഷണവിധേയമായി ഡ്യൂട്ടിയിലുണ്ടായിരുന്ന 14 പോലീസുകാരെ സസ്‌പെന്റ് ചെയ്തതായും സിറ്റിപോലീസ് സീനിയര്‍ ഉദ്യോഗസ്ഥന്‍ ശലഭ് മാഥുര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക