|    Jul 22 Sun, 2018 12:42 pm
FLASH NEWS
Home   >  National   >  

ദലിത് യുവാവിനെ പ്രണയിച്ച മകളെ പിതാവ് വിഷം നല്‍കി കൊന്ന ശേഷം പാടത്ത് ചിതയൊരുക്കി സംസ്‌കരിച്ചു

Published : 2nd March 2018 | Posted By: sruthi srt

മംഗളൂരു: ദലിത് യുവാവുമായുള്ള പ്രണയം ഒഴിവാക്കാന്‍ തയ്യാറാവാത്ത യുവതിയെ പിതാവ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊന്ന ശേഷം പാടത്ത് ചിതയൊരുക്കി സംസ്‌കരിച്ചു. എച്ച്ഡി കൊട്ട താലൂക്കില്‍ ഗൊള്ളനബീഡു ഗ്രാമത്തിലാണ് സുഷ്മ എന്ന 22കാരി കൊല്ലപ്പെട്ടത്. പിതാവ് കുമാറിനെ പോലിസ് അറസ്റ്റ് ചെയ്തു.

വൊക്കലിഗ സമുദായക്കാരിയാണ് കൊല്ലപ്പെട്ട യുവതി. അലനഹള്ളി ഗ്രാമത്തിലെ ദലിത് യുവാവ് ഉമേഷുമായി യുവതി രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ പറഞ്ഞെങ്കിലും യുവതി പ്രണയത്തില്‍ നിന്ന് പിന്തിരിഞ്ഞില്ല.തുടര്‍ന്നാണ് കൊല നടന്നത്.സുഷ്മയെ കാണാതായതോടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിയുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss