|    Oct 22 Sun, 2017 4:57 am

ദലിത് യുവാവിനെ പോലിസ് മര്‍ദ്ദിച്ചതായി പരാതി

Published : 8th October 2016 | Posted By: Abbasali tf

കൊട്ടിയം: പ്രതിയെന്ന് സംശയിച്ച് ദലിത് യുവാവിനെ പോലിസ് മര്‍ദ്ദിച്ചതായി പരാതി. മയ്യനാട് ധവളക്കുഴി വിപിന്‍ ഹൗസില്‍ വിപിനിനെ(19)യാണ് കൊട്ടിയം സിഐയും എസ്‌ഐയും വീട്ടില്‍ കയറി പിടകൂടി മര്‍ദ്ദിച്ചതായി പരാതിയുള്ളത്. ചവറ ഗവണ്‍മെന്റ് കോളജിലെ ബികോം വിദ്യാര്‍ഥിയായ വിപിനെ തിങ്കളാഴ്ച രാത്രിയിലാണ് വീട്ടില്‍ കയറി പിടികൂടിയത്. അമ്മയുടെയും സഹോദരങ്ങളുടെയും നാട്ടുകാരുടെയും മുന്നിലിട്ട് വിപിനെ പോലിസ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌റ്റേഷനില്‍ കൊണ്ടുപോയും മര്‍ദ്ദിച്ചു.പുല്ലിച്ചിറ സ്വദേശിയായ യുവാവിനെ ബിയര്‍കുപ്പികൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെന്ന് സംശയിച്ചാണ് വിപിനെ പിടികൂടിയത്. പരിക്കേറ്റ യുവാവിനെ ബന്ധുക്കള്‍ കൊട്ടിയം സ്‌റ്റേഷനിലെത്തിച്ച് വിപിന്‍ തന്നെ മര്‍ദ്ദിച്ചില്ലെന്ന് പറഞ്ഞിട്ടും പോലിസ് വിട്ടയച്ചില്ല. അടുത്തദിവസം വൈകീട്ട് അഞ്ചിനാണ് വിട്ടയച്ചത്. വിപിന്‍ ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. പട്ടികജാതി വര്‍ഗ സംരക്ഷണ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍, മുഖ്യമന്ത്രി, പോലിസ് കംപ്ലയിന്റ് അതോറിട്ടി എന്നിവര്‍ക്ക് വിപിന്റെ ബന്ധുക്കള്‍ പരാതി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക