|    Dec 17 Mon, 2018 11:41 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ദലിത് യുവാവിനെ തീവച്ച്് കൊലപ്പെടുത്തിയ കേസില്‍ 11 പ്രതികള്‍ക്കു ജീപര്യന്തം

Published : 30th November 2018 | Posted By: kasim kzm

രാജ്‌കോട്ട്: ഗുജറാത്തിലെ ഉനയില്‍ ദലിത് യുവാവിനെ തീവച്ച് കൊലപ്പെടുത്തിയ കേസില്‍ 11 പ്രതികള്‍ക്ക് ജീവപര്യന്തം. 2012ല്‍ ലാല്‍ജി സര്‍വയ്യ എന്ന യുവാവിനെ കോലി സമുദായാംഗങ്ങള്‍ കൊലപ്പെടുത്തിയ കേസിലാണ് ഉന പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. കൊലപാതകത്തിനു പുറമെ കുറ്റകരമായ ഗൂഢാലോചന, എസ്എസി എസ്ടി അതിക്രമം തടയല്‍ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവ പ്രതികള്‍ ചെയ്തതായി കോടതി വ്യക്തമാക്കി.
ഭാന വാജ, ബാലു വാജ, ധിരു വാജ, പാഞ്ച വാജ, പ്രവീണ്‍ വാജ, ഹാമിര്‍ വാജ, അര്‍ജാന്‍ മക്‌വാന, ഗബ്രു വാജ, ലാല്‍ജി വാജ എന്നിവരാണു ശിക്ഷിക്കപ്പെട്ടത്. ഭാന വാജയുടെ മകളും ലാല്‍ജിയും തമ്മിലുള്ള വിവാഹേതര ബന്ധത്തിന്റെ പേരിലാണു സംഘം കൊലപാതകം നടത്തിയത്.
ഉന താലൂക്കിലെ അന്‍കോലി ഗ്രാമത്തില്‍ കോലി സമുദായക്കാര്‍ ലാല്‍ജിയുടെ വീടിനു നേര്‍ക്ക് ആക്രമണം നടത്തുകയും തീവയ്ക്കുകയുമായിരുന്നു. തീപ്പിടിത്തത്തില്‍ ലാല്‍ജി കൊല്ലപ്പെട്ടു. കോലി ജാതിയില്‍പ്പെട്ട പെണ്‍കുട്ടി ഒളിച്ചോടിയതിനു പിന്നില്‍ ലാല്‍ജിയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തെ തുടര്‍ന്ന് യുവാവിന്റെ കുടുംബം നാടുവിട്ടിരുന്നു. പ്രതികളിലൊരാളായ ഭാന വാജയുടെ പത്‌നിയായ ജശോദ അല്‍കോലിയിലെ ഗ്രാമത്തലവയാണ്.പ്രതികള്‍ക്കു വധശിക്ഷ നല്‍കണമെന്ന് വാദിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss