|    Sep 23 Sun, 2018 12:07 am
FLASH NEWS
Home   >  National   >  

ദലിത് യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊന്നു

Published : 21st May 2018 | Posted By: sruthi srt

രാജ്‌കോട്ട്: ദലിത് യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊന്നു.ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം.ഇയാളെ കെട്ടിയിട്ട് വടികൊണ്ടു മര്‍ദിക്കുന്നതിന്റെയും അടി കൊണ്ട് വേദന സഹിക്കാനാവതെ ഇയാള്‍ നിലവിളിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.


രണ്ടുപേര്‍ ചേര്‍ന്നാണ് മുകേഷെന്നയാളെ മര്‍ദിക്കുന്നത്. ഇയാളുടെ ഭാര്യയ്ക്കും മര്‍ദനമേറ്റിട്ടുണ്ട്. ഒരു ഫാക്ടറി ഉടമയുടെ നിര്‍ദേശപ്രകാരമാണ് മുകേഷിനെ മര്‍ദിച്ചതെന്നാണ് പോലിസില്‍ ലഭിച്ച പരാതിയില്‍ പറയുന്നത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ ജിഗ്‌നേഷ് മേവാനി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. സംഭവത്തില്‍ 5 പേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss