|    Nov 18 Sat, 2017 8:27 am
Home   >  Todays Paper  >  Page 5  >  

ദലിത് യുവാക്കള്‍ക്ക് മര്‍ദനം: കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സുധീരന്റെ കത്ത്

Published : 25th October 2016 | Posted By: SMR

തിരുവനന്തപുരം: കൊല്ലം അഞ്ചാലുംമൂട് പോലിസ് സ്‌റ്റേഷനില്‍ ദലിത് യുവാക്കളെ കൊടിയ മര്‍ദനത്തിനും പ്രാകൃതവും ക്രൂരവുമായ മൂന്നാംമുറയ്ക്കും ഇരയാക്കിയ പോലിസ് ഉദ്യോഗസ്ഥന്‍മാരെ സസ്‌പെന്‍ഡ് ചെയ്ത് അവരുടെ പേരില്‍ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.
ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. പോലിസ് അതിക്രമങ്ങള്‍ക്ക് ഇരയായ യുവാക്കള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ലോക്കപ്പ് മര്‍ദനങ്ങളും മൂന്നാംമുറയും സംസ്ഥാനത്ത് വര്‍ധിച്ച് വരികയാണെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ സുധീരന്‍ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക