|    Jan 17 Tue, 2017 8:41 pm
FLASH NEWS

ദലിത് യുവാക്കള്‍ക്ക് മര്‍ദ്ദനം; വിമര്‍ശനവുമായി ഗുജറാത്ത് ചീഫ് സെക്രട്ടറി

Published : 23rd July 2016 | Posted By: SMR

അലഹബാദ്: ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്നത് തെമ്മാടിത്തരമാണെന്നും ഇതിനെതിരേ അധികൃതര്‍ കനത്ത ജാഗ്രത പാലിക്കണമെന്നും ഗുജറാത്ത് ചീഫ് സെക്രട്ടറി ജി ആര്‍ അലോറിയ. ദലിത് യുവാക്കളെ മര്‍ദ്ദിക്കുന്ന വീഡിയോ ചിത്രീകരിച്ച ഗോ രക്ഷാപ്രവര്‍ത്തകര്‍ ഗര്‍വ് കാട്ടാനാണ് ഇവ ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മര്‍ദ്ദനത്തിന് ഇരയായ ദലിത് യുവാക്കള്‍ക്ക് നേരിട്ട ദുര്‍ഗതി പൊതുസമൂഹത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സാമൂഹമാധ്യമം തുണയായി.
വീഡിയോ ചിത്രീകരിച്ചത് തമാശയ്‌ക്കെന്ന മട്ടിലായിരുന്നു ഗോ രക്ഷാപ്രവര്‍ത്തകരുടെ മുഖഭാവം. കുറ്റാരോപിതരുടെ കാറില്‍ ശിവസേനയുടെ ബോര്‍ഡുണ്ടായിരുന്നു. രാജ്‌കോട്ടിലെ ഗോ രക്ഷാസമിതി പ്രവര്‍ത്തകരാണെന്നു തെളിയിക്കുന്ന വിസിറ്റിങ് കാര്‍ഡും അവരുടെ കൈവശമുണ്ടായിരുന്നു. യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ സംസ്ഥാനത്ത് ദലിത് പ്രക്ഷോഭം കനക്കുന്നതിനിടെയാണ് ചീഫ് സെക്രട്ടറിയുടെ പ്രതികരണം. സംഭവത്തില്‍ പോലിസ് അന്വേഷണം പുരോഗമിക്കുകയാണെന്നും അലോറിയ അറിയിച്ചു. മോട്ട സമാധിയാലയിലെ വാര്‍ഡ് മെംബര്‍ക്കെതിരേയും യുവാക്കള്‍ പരാതിപ്പെട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരേ കടുത്ത നടപടിയുണ്ടാവും-അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് തുകല്‍ തൊഴിലാളികളായ നാല് ദലിത് യുവാക്കളെ വാഹനത്തില്‍ കെട്ടിയിട്ട ശേഷം ഗോരക്ഷക് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. വലിയ കമ്പുകളും പട്ടികയും ഉപയോഗിച്ച് ഇവരെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. യുവാക്കളെ മര്‍ദ്ദിക്കുന്നത് നോക്കിനിന്ന നാലു പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തതായും ചീഫ് സെക്രട്ടറി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക