|    Dec 15 Sat, 2018 4:39 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ദലിത് മേല്‍ശാന്തിയെ ഒഴിവാക്കിയ നടപടി റദ്ദാക്കാന്‍ നിര്‍ദേശം

Published : 23rd November 2018 | Posted By: kasim kzm

തിരുവനന്തപുരം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ വൈക്കത്തഷ്ടമി ഉല്‍സവത്തിന്റെ സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ നിന്നു പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മേല്‍ശാന്തിയായ ജീവനെ ഒഴിവാക്കിയ നടപടി റദ്ദാക്കുന്നതിന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശം നല്‍കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണ് നിര്‍ദേശം നല്‍കിയത്.
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ഈ മാസം 18ന് പ്രസിദ്ധീകരിച്ച വൈക്കത്തഷ്ടമി സ്‌പെഷ്യല്‍ ഡ്യൂട്ടി ലിസ്റ്റില്‍ തേവര്‍ധാനം ക്ഷേത്രത്തിലെ മേല്‍ശാന്തിയായ ജീവനെ പ്രസാദവിതരണത്തിനുള്ള സ്‌പെഷ്യ ല്‍ ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഉത്സവത്തിന് കൊടിയേറിയതിനു ശേഷം പുറത്തിറക്കിയ പുതിയ ലിസ്റ്റില്‍ നിന്ന് ജീവനെ ഒഴിവാക്കുകയായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ മേല്‍ശാന്തിയായി നിയമനം ലഭിച്ച ആറു പട്ടികജാതിക്കാരില്‍ ഒരാളായ ജീവന്‍ നിലവില്‍ തേവര്‍ധാനം ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss