|    Feb 21 Tue, 2017 10:55 pm
FLASH NEWS

ദലിത് മുന്നേറ്റങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് നിലനില്‍പ്പില്ല: കെ ആര്‍ അരവിന്ദാക്ഷന്‍

Published : 25th October 2016 | Posted By: SMR

കൊല്ലം:ദലിത് മുന്നേറ്റങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഇന്ത്യയില്‍ ഇനി നിലനില്‍പ്പില്ലെന്ന് സിഎംപി സംസ്ഥാന സെക്രട്ടറിയും സംസ്ഥാന സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റുമായ കെ ആര്‍ അരവിന്ദാക്ഷന്‍. സ്വാതന്ത്ര്യ സമര സേനാനിയും പട്ടിക വിഭാഗ പ്രസ്ഥാനങ്ങളുടെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ പാച്ചന്റെ പന്ത്രണ്ടാമത് വാര്‍ഷിക അനുസ്മരണവും എ പാച്ചന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് സമര്‍പ്പണവും കരുനാഗപ്പള്ളി മെംബര്‍ നാരായണ പിള്ള ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദലിതര്‍ക്കെതിരേയുള്ള സവര്‍ണരുടെ ആക്രമണങ്ങള്‍ ചെറുക്കുന്ന ഒരു പുത്തന്‍ ശക്തി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. അവരുടെ മുന്നേറ്റം കേന്ദ്ര ഭരണാധികാരികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവഗണിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. എ പാച്ചന്‍ സ്മാരക പുരസ്‌കാരം കൊല്ലൂര്‍വിള സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അന്‍സാര്‍ അസീസിനും എ പാച്ചന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക അവാര്‍ഡ് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് അന്തര്‍ദ്ദേശീയ ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറി ശങ്കര്‍പ്പിള്ള കുമ്പളത്തിനും കെ ആര്‍ അരവിന്ദാക്ഷന്‍ സമ്മാനിച്ചു. എ പാച്ചന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് കെ ജി രവി അധ്യക്ഷത വഹിച്ചു.  എ പാച്ചന്‍ സ്മാരക പ്രഭാഷണം കൊല്ലം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് കെ സി രാജന്‍ നിര്‍വഹിച്ചു. അവാര്‍ഡ് ജേതാക്കളെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വെച്ചൂച്ചിറ മധു പരിചയപ്പെടുത്തി. പ്രശംസാ പത്രം എ പാച്ചന്‍ ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് അഡ്വ. കെ വേലായുധന്‍പിള്ള സമര്‍പ്പിച്ചു. കെപിസിസി സെക്രട്ടറി അഡ്വ. എ ഷാനവാസ്ഖാന്‍, പ്രൊഫ. ഇ മേരിദാസന്‍, കോയിവിള രാമചന്ദ്രന്‍, ആര്‍ രാജശേഖരന്‍, എം അന്‍സാര്‍, എസ് വിപിന ചന്ദ്രന്‍, പി രാജേന്ദ്രപ്രസാദ്, പി എസ് രാജിലാല്‍ തമ്പാന്‍, ചിറ്റുമൂല നാസര്‍, എച്ച് സലീം, മുനമ്പത്ത് വഹാബ്, കബീര്‍ എം തീപ്പുര, ടി തങ്കച്ചന്‍, കെ കെ സുനില്‍ കുമാര്‍,  കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍, എ പാച്ചന്‍ ഫൗണ്ടേഷന്‍ ട്രഷറര്‍ ബോബന്‍ ജി നാഥ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക