|    Dec 11 Tue, 2018 9:02 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ദലിത് മുന്നേറ്റം ശക്തമായ പ്രതിപക്ഷ നീക്കം- കരണ്‍ ഥാപര്‍

Published : 12th November 2018 | Posted By: kasim kzm

കബീര്‍ എടവണ്ണ

ഷാര്‍ജ: ജിഗ്‌നേഷ് മേവാനി, കനയ്യ കുമാര്‍ തുടങ്ങിയ ദലിത് നേതാക്കളുടെ നേതൃത്വത്തില്‍ നടത്തുന്ന മുന്നേറ്റങ്ങളും രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് നടന്ന പ്രക്ഷോഭങ്ങളും വെറും ദലിത് മുന്നേറ്റം മാത്രമായി കാണാന്‍ കഴിയില്ലെന്നും ശക്തമായ പ്രതിപക്ഷ മുന്നേറ്റമായിട്ടാണ് താന്‍ ഇതിനെ നിരീക്ഷിക്കുന്നതെന്നും പ്രശസ്ത ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപര്‍ പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ നടന്ന സംവാദത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി മാധ്യമങ്ങളുമായി വിരളമായി മാത്രമേ അഭിമുഖം നടത്തിയിട്ടുള്ളൂ. നാലു വര്‍ഷത്തിനിടയ്ക്ക് ഏതാനും ചില മാധ്യമങ്ങളാണ് അഭിമുഖം നടത്തിയത്. അവരാകട്ടെ പ്രധാനപ്പെട്ട വിഷയങ്ങളില്‍ ശരിയായ രൂപത്തിലല്ല അഭിമുഖം നടത്തിയത്. അദ്ദേഹം നടത്തുന്ന മറുപടിയില്‍ ഉപചോദ്യങ്ങള്‍ ചോദിക്കാതെ മറ്റു ചോദ്യങ്ങളിലേക്ക് മാറിപ്പോവുകയാണ് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നല്‍കിയ അഭിമുഖങ്ങള്‍ തന്നെ സ്വന്തം കാര്യങ്ങളുടെ പ്രചാരണം നടത്താന്‍ വേണ്ടി മാത്രമാണ്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അഭിമുഖം നടത്തിയപ്പോള്‍ വെള്ളം കുടിപ്പിച്ചതുകൊണ്ടാണോ മാധ്യമങ്ങളുമായി പ്രധാനമന്ത്രി സംസാരിക്കന്‍ മടികാണിക്കുന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകാനുള്ള സാധ്യത കുറവാണ്. അതേസമയം, പ്രതിപക്ഷ സഖ്യകക്ഷികള്‍ ഒരുമിച്ചു മല്‍സരിച്ചാല്‍ അവര്‍ക്കായിരിക്കും വിജയിക്കാന്‍ സാധിക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 44 സീറ്റ് മാത്രമാണ് കോണ്‍ഗ്രസ്സിനു ലഭിച്ചത്.
നാലു വര്‍ഷമായി തുടരുന്ന ലൗജിഹാദ്, ആള്‍ക്കൂട്ട കൊലപാതകം, ഘര്‍വാപസി, കാലിവ്യാപാരികളെ കൊലപ്പെടുത്തല്‍, മുസ്‌ലിംകളോടും ദലിതരോടുമുള്ള പെരുമാറ്റം തുടങ്ങിയ അനിഷ്ടസംഭവങ്ങളും പ്രചാരണങ്ങളും ഒരിക്കലും ഇന്ത്യന്‍ സമൂഹം അംഗീകരിക്കില്ല. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയും ബിജെപി അടക്കമുള്ള ഹൈന്ദവ തീവ്രവാദ സംഘടനകളും മൗനം പാലിക്കുകയാണ്.
ഭൂരിപക്ഷം ഇന്ത്യക്കാരും സ്വന്തമായ താല്‍പര്യങ്ങളും വ്യക്തിത്വങ്ങളുമുള്ള സംസ്‌കാരമാണ് ഇന്ത്യക്കാര്‍ക്കുള്ളത്. തെറ്റുകള്‍ തെറ്റായിത്തന്നെയാണ് അവര്‍ കാണുന്നത്. എല്ലാ സമുദായക്കാരും ഒരുമിച്ചു കഴിയുന്ന സംസ്‌കാരമാണ് ഇന്ത്യക്കുള്ളത്. ഇത്തരം സൗഹൃദം തകര്‍ക്കാനുള്ള ശ്രമം ഒരിക്കലും വിജയിക്കില്ലെന്നും ഥാപര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss