|    Oct 18 Wed, 2017 11:01 am
FLASH NEWS
Home   >  Todays Paper  >  page 7  >  

‘ദലിത് ഫുഡ്’ പരീക്ഷണവുമായി ദലിത് സംരംഭകര്‍

Published : 2nd July 2016 | Posted By: SMR

ന്യൂഡല്‍ഹി: ‘ബ്രാഹ്മിന്‍ സാമ്പാര്‍ പൊടി’ പോലെ ‘ദലിത് ഭക്ഷ്യ വിഭവങ്ങള്‍’ എന്നപേരില്‍ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കിയാല്‍ എങ്ങിനെയിരിക്കും? അത്തരമൊരു പരീക്ഷണത്തിലാണ് ദലിത് വ്യാപാര സംരംഭകനായ ചന്ദ്രദാന്‍ പ്രസാദ്. ‘ദലിത് ഫുഡ്‌സ്’ എന്നപേരില്‍ മാങ്ങാ അച്ചാര്‍, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി തുടങ്ങിയവ വിപണിയിലെത്തിക്കാനാണ് ദലിത് ഇന്ത്യന്‍ ചേംപര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെ ഉപദേഷ്ടാവ് കൂടിയായ അദ്ദേഹത്തിന്റെ പദ്ധതി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇന്‍ഡസ്ട്രിയുടെ പങ്കാളിത്തത്തോടെ ഓണ്‍ലൈനായി വിപണനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തു വ്യവസായ വാണിജ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും കോടീശ്വരന്‍മാരുമായ
ദലിതുകളുണ്ടെങ്കിലും അവരാരുംതന്നെ തങ്ങളുടെ ജാതി വെളിപ്പെടുത്തുന്ന വ്യാപാരങ്ങളിലോ വ്യവസായങ്ങളിലോ ഇതുവരെ ഏര്‍പ്പെട്ടിട്ടില്ല. ഇന്ത്യയില്‍ ദലിത് ഭക്ഷ്യ വിഭവങ്ങള്‍ സ്വീകരിക്കുന്നവരുണ്ടോ എന്നറിയാനുള്ള സാമൂഹിക പരീക്ഷണമാണിതെന്നാണു പ്രസാദ് പറയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക